നിങ്ങളെ പോലെ എനിക്കും തെറ്റുകള്‍ പറ്റിയിട്ടുണ്ട്; പക്ഷെ അതില്‍ യാതൊരു കുറ്റബോധവുമില്ല; കുറിപ്പുമായി അഭയ ഹിരണ്‍മയി

നിങ്ങളെ പോലെ എനിക്കും തെറ്റുകള്‍ പറ്റിയിട്ടുണ്ട്; പക്ഷെ അതില്‍ യാതൊരു കുറ്റബോധവുമില്ല; കുറിപ്പുമായി അഭയ ഹിരണ്‍മയി
മലയാളികള്‍ക്ക് പ്രിയങ്കരിയായ ഗായികയാണ് അഭയ ഹിരണ്‍മയി. ഗോപി സംഗീത സംവിധായകന്‍ ഗോപി സുന്ദറുമായുള്ള വേര്‍പിരിയലിന് ശേഷം സൈബര്‍ സ്‌പേസില്‍ ആ ബന്ധത്തിന്റെ പേരില്‍ പലതവണ അഭയ ബുള്ളിയിങ്ങ് നേരിട്ടിട്ടുണ്ട്.

ഇപ്പോഴിതാ പഴയ കാര്യങ്ങള്‍ ഉപയോഗിച്ച് സോഷ്യല്‍ മീഡിയയില്‍ ബുള്ളി ചെയ്യുന്നതില്‍ പ്രതികരിച്ച കുറിപ്പുമായി എത്തിയിരിക്കുകയാണ് അഭയ ഹിരണ്‍മയി. ജീവിതത്തിന്റെ ഏതെങ്കിലും ഘട്ടത്തില്‍ എല്ലാവരെയും പോലെ തനിക്കും തെറ്റുകള്‍ പറ്റിയിട്ടുണ്ടെന്നും, എന്നാല്‍ അതിന്റെ പേരില്‍ തനിക്ക് കുറ്റബോധമില്ലെന്നും അഭയ പറയുന്നു.

'ഇപ്പോള്‍ നിന്നെ കാണാന്‍ കൂടുതല്‍ സന്തോഷവതിയായി തോന്നുന്നുവെന്ന് ആളുകള്‍ പറയുമ്പോള്‍, എനിക്കുണ്ടായിരുന്നു ജീവിതം നിങ്ങള്‍ കണ്ടിട്ടേയില്ല. ഞാന്‍ എല്ലായിപ്പോഴും സന്തോഷവതിയായ കുട്ടിയായിരുന്നു. എന്റെ അമ്മ പറയും പോലെ, എന്ത് സംഭവിച്ചാലും അവള്‍ ഹാപ്പിയാണ്. എനിക്കും തിരിച്ചടികളുണ്ടായിട്ടുണ്ട്. പക്ഷെ എന്റെ സന്തോഷം ഒരിക്കലും ആരേയും ആശ്രയിച്ചിട്ടുള്ളതായിരുന്നില്ല.Other News in this category4malayalees Recommends