മോങ്ങിയിട്ട് കാര്യമില്ല, അവരുടെ അമ്മയെ ബഹുമാനിക്കണം..; വിമര്‍ശിച്ചയാള്‍ക്കു മറുപടി നല്‍കി ബാല

മോങ്ങിയിട്ട് കാര്യമില്ല, അവരുടെ അമ്മയെ ബഹുമാനിക്കണം..; വിമര്‍ശിച്ചയാള്‍ക്കു മറുപടി നല്‍കി ബാല
മകള്‍ അവന്തികയ്‌ക്കൊപ്പമുള്ള പോസ്റ്റിനെ വിമര്‍ശിച്ച് രംഗത്തെത്തിയ ആള്‍ക്ക് മറുപടിയുമായി നടന്‍ ബാല. ഫാദേഴ്‌സ് ഡേയുമായി ബന്ധപ്പെട്ട പോസ്റ്റ് ആയിരുന്നു കഴിഞ്ഞ ദിവസം ബാല പങ്കുവച്ചത്. കുടുംബ കോടതിയില്‍ വച്ച് ഹാപ്പി ബര്‍ത്ത് ഡേ പാപ്പ എന്ന് പറയുന്ന വീഡിയോയാണ് ബാല പങ്കുവച്ചത്.

'ഡാ അണ്ണാച്ചി, മക്കള്‍ വേണമെകില്‍ ആദ്യം മകളുടെ അമ്മയെ റെസ്പക്ട് ചെയ്യണം ഇല്ലാതെ എവടെ കിടന്നു മോങ്ങിയിട്ടു ഒരു കാര്യവുമില്ല'എന്നായിരുന്നു പോസ്റ്റിന് താഴെ എത്തിയ വിമര്‍ശന കമന്റ്. ഉടന്‍ തന്നെ ബാലയുടെ മറുപടിയും എത്തി.

'എന്നെ വിമര്‍ശിച്ച് നിങ്ങള്‍ വെറുതെ ബുദ്ധിമുട്ടേണ്ട. എന്നെ വിലയിരുത്തുന്നതിന് പകരം നിങ്ങള്‍ സ്വന്തം അച്ഛന്റെ സ്‌നേഹിക്കൂ. അച്ഛനോട് ഹാപ്പി ഫാദേഴ്‌സ് ഡേ എന്ന് പറയൂ. അദ്ദേഹം സന്തോഷിക്കും' എന്നായിരുന്നു ബാലയുടെ മറുപടി.

Other News in this category4malayalees Recommends