നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കില്ലെന്ന് വിജയുടെ പാര്‍ട്ടി

നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കില്ലെന്ന് വിജയുടെ പാര്‍ട്ടി
2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് നടന്‍ വിജയ്‌യുടെ രാഷ്ട്രീയ പാര്‍ട്ടി തമിഴക വെട്രി കഴകം. പാര്‍ട്ടി ജനറല്‍ സെക്രട്ടറി എ അനന്ദ് ആണ് പ്രസ്താവനയിലൂടെ ഇക്കാര്യം അറിയിച്ചത്. വിക്രവണ്ടി ഉപതിരഞ്ഞെടുപ്പിലും തദ്ദേശ തിരഞ്ഞെടുപ്പിലും ടിവികെ മത്സരിക്കില്ലെന്ന് ഉറപ്പായി. ഡിഎംകെയുടെ പുഗഴേന്തി മരിച്ചതിനെ തുടര്‍ന്നാണ് വിക്രവണ്ടി മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ജൂലൈ പത്തിന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ജൂലൈ 13ന് നടക്കും

പാര്‍ട്ടി പ്രത്യയശാസ്ത്രം, നയം എന്നിവ സംബന്ധിച്ച് വിജയ് തന്നെ പൊതുയോഗത്തിലൂടെ അറിയിക്കും. അതിനുശേഷം, വിജയ് പാര്‍ട്ടി ഘടന ശക്തിപ്പെടുത്തുന്നതിനായി പ്രവര്‍ത്തന രംഗത്തിറങ്ങുകയും ആളുകളെ കാണുകയും 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയും ചെയ്യും. അതിനിടയിലുള്ള തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കില്ലെന്നാണ് പാര്‍ട്ടി പ്രസ്താവനയിലൂടെ അറിയിച്ചത്.

Other News in this category4malayalees Recommends