ഒരൊറ്റ ബിയര്‍, അല്ലെങ്കില്‍ ഒരു ഗ്ലാസ് വൈന്‍! മദ്യപിച്ച് വാഹനം ഓടിക്കുന്ന പരിധി വെട്ടിക്കുറയ്ക്കണമെന്ന ആവശ്യവുമായി ഡോക്ടര്‍മാര്‍; അടുത്ത ഗവണ്‍മെന്റ് വരുമ്പോള്‍ പ്രചരണം തുടങ്ങാന്‍ ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍

ഒരൊറ്റ ബിയര്‍, അല്ലെങ്കില്‍ ഒരു ഗ്ലാസ് വൈന്‍! മദ്യപിച്ച് വാഹനം ഓടിക്കുന്ന പരിധി വെട്ടിക്കുറയ്ക്കണമെന്ന ആവശ്യവുമായി ഡോക്ടര്‍മാര്‍; അടുത്ത ഗവണ്‍മെന്റ് വരുമ്പോള്‍ പ്രചരണം തുടങ്ങാന്‍ ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍
മദ്യപിച്ച് വാഹനം ഓടിക്കാനുള്ള പരിധി ഒരൊറ്റ ബിയര്‍ എന്ന തോതിലേക്ക് കുറയ്ക്കണമെന്ന് അടുത്ത ഗവണ്‍മെന്റിന് മുന്നില്‍ പ്രചരണം നടത്താന്‍ ഡോക്ടര്‍മാര്‍. നിലവില്‍ ഇംഗ്ലണ്ടിലെ മദ്യപിച്ച് വാഹനം ഓടിക്കുന്ന പരിധി യൂറോപ്പിലെ ഏറ്റവും ഉയര്‍ന്ന തോതായ 100 എംഎല്‍ രക്തത്തില്‍ 80 എംജി ആല്‍ക്കഹോള്‍ എന്ന നിലയിലാണ്.

എന്നാല്‍ ഈ പരിധി 50 എംജിയായി കുറയ്ക്കാനും, പുതിയ ഡ്രൈവര്‍മാര്‍ക്ക് കേവലം 20 എംജിയായി പരിമിതപ്പെടുത്താനുമാണ് ഡോക്ടര്‍മാരുടെ ട്രേഡ് യൂണിയന്‍ ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ ആവശ്യപ്പെടുന്നത്. പുതിയ നിര്‍ദ്ദേശങ്ങള്‍ പ്രകാരം ഒരു ചെറിയ ഗ്ലാസ് വൈന്‍ അല്ലെങ്കില്‍ ബിയറിന് സമാനമായ മദ്യം ഉപയോഗിച്ച ശേഷം വാഹനം ഓടിക്കാമെന്നാണ് മാറ്റം ആവശ്യപ്പെടുന്നത്.

ആല്‍ക്കഹോള്‍ ഹെല്‍ത്ത് അലയന്‍സ്, റോഡ് സേഫ്റ്റി ചാരിറ്റി ബ്രേക്ക്, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആല്‍ക്കഹോള്‍ സ്റ്റഡീസ് എന്നിവരുടെ പിന്തുണയും പദ്ധതിക്കുണ്ട്. നിലവിലെ മദ്യപാന പരിധിയില്‍ പെട്ടവരും സാധാരണ അനുഭവസമ്പത്തുള്ള ഡ്രൈവര്‍മാരെ അപേക്ഷിച്ച് അപകടത്തില്‍ കൊല്ലപ്പെടാനുള്ള സാധ്യത ആറിരട്ടിയാണെന്ന് ബിഎംഎ പറയുന്നു.

കൂടാതെ മദ്യക്കുപ്പികളില്‍ നിര്‍ബന്ധമായും, ആരോഗ്യ മുന്നറിയിപ്പുകള്‍ നല്‍കണമെന്നും, റോഡ് സുരക്ഷ മെച്ചപ്പെടുത്താന്‍ മദ്യപിച്ചുള്ള ഡ്രൈവിംഗിന്റെ ദൂഷ്യവശങ്ങളെ കുറിച്ച് ബോധവത്കരണം നടത്തണമെന്നും ബിഎംഎ ആവശ്യപ്പെടുന്നു.

നിലവില്‍ അമിതമായി മദ്യപിച്ച് പിടിക്കപ്പെട്ടാല്‍ ഡ്രൈവിംഗ് വിലക്കും, ആറ് മാസത്തെ തടവും, പരിധിയില്ലാത്ത പിഴയും ഉള്‍പ്പെടുന്നു.

Other News in this category4malayalees Recommends