ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചാല്‍ വാഹനങ്ങള്‍ പിടിച്ചെടുക്കും

ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചാല്‍ വാഹനങ്ങള്‍ പിടിച്ചെടുക്കും
അല്‍ഐനില്‍ ട്രാഫിക് നിയമങ്ങള്‍ കര്‍ശനമാക്കുന്നു. നാളെ മുതല്‍ അല്‍ഐന്‍ നഗരത്തില്‍ പാര്‍ക്കിങ് നിയമങ്ങള്‍ ലംഘിക്കുന്നവരുടെ വാഹനങ്ങള്‍ പിടിച്ചെടുത്തുകൊണ്ടുപോകുമെന്ന് അധികൃതര്‍ അറിയിച്ചു.

പാര്‍ക്കിങ് ഏരിയയില്‍ ലൈസന്‍സ് പ്ലേറ്റില്ലാതെ കണ്ടെത്തുന്ന വാഹനങ്ങള്‍ അല്‍ ഐന്‍ വ്യവസായ മേഖലയിലെ മവാഖിഫ് വെഹിക്കിള്‍ ഇംപൗണ്ടിങ് യാഡിലേക്ക് കൊണ്ടുപോകും. കൂടാതെ വാഹനങ്ങള്‍ വില്‍പ്പനയ്ക്കായി പ്രദര്‍ശിപ്പിക്കുകയോ പരസ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുകയോ പെര്‍മിറ്റ് ഇല്ലാതെയും കാലാഹരണപ്പെട്ട പെര്‍മിറ്റ് ഉപയോഗിച്ച് പാര്‍ക്കിങ് സ്ഥലം കൈയ്യടക്കുകയോ ചെയ്താല്‍ കണ്ടുകെട്ടും.

Other News in this category4malayalees Recommends