ബാങ്കിങ് പലിശനിരക്കില്‍ മാറ്റമില്ലാതെ തുടരും ; റിസര്‍വ് ബാങ്ക്

ബാങ്കിങ് പലിശനിരക്കില്‍ മാറ്റമില്ലാതെ തുടരും ; റിസര്‍വ് ബാങ്ക്
ബാങ്കിങ് പലിശനിരക്കില്‍ മാറ്റമില്ലാതെ തുടരുമെന്ന് റിസര്‍വ് ബാങ്ക് . 4.35 ശതമാനത്തില്‍ തന്നെ തുടരുമെന്നാണ് റിസര്‍വ് ബാങ്ക് അറിയിച്ചത്. ഇന്നു ചേര്‍ന്ന ബോര്‍ഡ് യോഗത്തിലാണ് തീരുമാനം.

2023 നവംബര്‍ മാസം മുതല്‍ പലിശ നിരക്കില്‍ മാറ്റമില്ലാതെ തുടരുകയാണ്. എന്നാല്‍ നാണയപ്പെരുപ്പം നിയന്ത്രിക്കാനുള്ള പദ്ധതികള്‍ പ്രതീക്ഷിച്ച ഗുണം ചെയ്യുന്നില്ലന്നാണ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ വ്യക്തമാക്കി.

രാജ്യത്തെ നാണയപ്പെരുപ്പം 2022നേക്കാള്‍ കുറഞ്ഞെങ്കിലും നാണയപ്പെരുപ്പം മൂന്നു ശതമാനത്തില്‍ കുറക്കാനാണ് റിസര്‍വ് ബാങ്ക് ലക്ഷ്യമിടുന്നത്.

Other News in this category



4malayalees Recommends