ഓസ്‌ട്രേലിയയില്‍ പാര്‍ലമെന്റ് അംഗങ്ങളുടേയും പൊതു പ്രവര്‍ത്തകരുടേയും ശമ്പളത്തില്‍ വര്‍ധന ; ജൂലൈ ഒന്നു മുതല്‍ വര്‍ധന പ്രാബല്യത്തില്‍

ഓസ്‌ട്രേലിയയില്‍ പാര്‍ലമെന്റ് അംഗങ്ങളുടേയും പൊതു പ്രവര്‍ത്തകരുടേയും ശമ്പളത്തില്‍ വര്‍ധന ; ജൂലൈ ഒന്നു മുതല്‍ വര്‍ധന പ്രാബല്യത്തില്‍
ഓസ്‌ട്രേലിയയില്‍ പാര്‍ലമെന്റ് അംഗങ്ങളുടേയും പൊതു പ്രവര്‍ത്തകരുടേയും ശമ്പളത്തില്‍ വര്‍ധന. ശമ്പളം ജൂലൈ 1 മുതല്‍ വര്‍ദ്ധിക്കും. സ്വതന്ത്ര റിമ്യൂണറേഷന്‍ ട്രിബ്യൂണലിന്റെ തീരുമാന പ്രകാരമാണ് നടപ്പാക്കുന്നത്. 3.5 ശതമാനം വര്‍ദ്ധനവാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

ഫെഡറല്‍ പാര്‍ലമെന്റ് അംഗങ്ങളുടെ കുറഞ്ഞ വേതനം ജൂലൈ മുതല്‍ രണ്ടുലക്ഷത്തി മുപ്പത്തിമൂവായിരത്തി അറന്നൂറി അമ്പതു ഡോളറായി ഉയരും

ശമ്പള വര്‍ദ്ധനവ് നിലവില്‍ വരുന്നതോടെ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസിന്റെ അടിസ്ഥാന ശമ്പളം ആറു ലക്ഷം ഡോളര്‍ കവിയും പ്രതിപക്ഷ നേതാവിന്റെ ശമ്പളം നാലു ലക്ഷത്തി മുപ്പതിനായിരം ഡോളറാവും.

ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് പ്രൈം മിനിസ്റ്റര്‍ ആന്‍ഡ് കാബിന്‍ സെക്രട്ടറിയുടെ ശമ്പളം പ്രതിവര്‍ഷം ഒരു മില്യണ്‍ ഡോളറാകും.

Other News in this category4malayalees Recommends