കുടിയേറ്റ നിയമത്തിലെ കര്‍ശനമാക്കല്‍ ; അഭയാര്‍ത്ഥികള്‍ക്ക് വിസ നിഷേധിക്കുമ്പോള്‍ മാനുഷിക പരിഗണന വേണമെന്ന് ആവശ്യം

കുടിയേറ്റ നിയമത്തിലെ കര്‍ശനമാക്കല്‍ ; അഭയാര്‍ത്ഥികള്‍ക്ക് വിസ നിഷേധിക്കുമ്പോള്‍ മാനുഷിക പരിഗണന വേണമെന്ന് ആവശ്യം
ഓസ്‌ട്രേലിയയിലേക്കെത്തുന്ന അഭയാര്‍ത്ഥികള്‍ക്ക് വിസ നിഷേധിക്കപ്പെട്ടാല്‍ സ്വന്തം രാജ്യത്തേക്ക് മടങ്ങിപോകുകയോ ജയില്‍ശിക്ഷ അനുഭവിക്കുകയോ ചെയ്യണമെന്ന വ്യവസ്ഥ പിന്‍വലിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കുടിയേറ്റ നിയമം കര്‍ശനമാക്കുന്നതിന്റെ ഭാഗമാണ് നിയമത്തില്‍ ഇത്തരത്തിലുള്ള ഭേദഗതി കൊണ്ടുവന്നത്.

എന്നാല്‍ ഇത് അഭയാര്‍ത്ഥികള്‍ അനിശ്ചിത കാലത്തേക്ക് തടവിലാകുന്നതിനും കുടുംബവുമായി വേര്‍പിരിഞ്ഞ് ഇരിക്കുന്നതിനും കാരണമാകുമെന്നാണ് ഉയരുന്ന ആക്ഷേപം.

ഇത്തരത്തില്‍ നാടുകടത്തുന്നവരെ തിരിച്ചെടുക്കാന്‍ വിസമ്മതിക്കുന്ന രാജ്യങ്ങളെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ നിയമത്തില്‍ വ്യവസ്ഥയുണ്ട്. ഇത് ഇറാന്‍, ഇറാഖ് രാജ്യങ്ങളില്‍ നിന്നുള്ള വിസ അപേക്ഷകരെ ബാധിക്കുമെന്ന് ഓസ്‌ട്രേലിയന്‍ മുസ്ലീം അഡ്വക്കസി നെറ്റ്വര്‍ക്ക് പറഞ്ഞു.

Other News in this category4malayalees Recommends