വണ്ടിക്കുള്ളില്‍ നീന്തല്‍ കുളം ഒരുക്കി കുട്ടികള്‍ ; യുപിയില്‍ നിന്നുള്ള വീഡിയോ വൈറല്‍

വണ്ടിക്കുള്ളില്‍ നീന്തല്‍ കുളം ഒരുക്കി കുട്ടികള്‍ ; യുപിയില്‍ നിന്നുള്ള വീഡിയോ വൈറല്‍
ഉത്തര്‍പ്രദേശിലെ അംറോഹയിലും വണ്ടിക്കുള്ളില്‍ നീന്തല്‍ കുളം ഒരുക്കിയിരിക്കുകയാണ് ഒരു കൂട്ടം കുട്ടികള്‍. ട്രാക്ടര്‍ ട്രോളിയിലാണ് കുട്ടികള്‍ നീന്തല്‍ക്കുളം തയ്യറാക്കിയിരിക്കുന്നത്.

നീന്തല്‍ക്കുളത്തിലിരുന്ന് ഭക്ഷണം കഴിക്കുന്നതും വൈറലായ വീഡിയോയില്‍ കാണാം. അധികൃതരുടെ ഭാഗത്ത് നിന്ന് ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല. ഇന്ത്യാ ടുഡേയാണ് വീഡിയോ പുറത്തുവിട്ടത്.

കഴിഞ്ഞ മാസമാണ് കാറിനുള്ളില്‍ 'സ്വിമ്മിങ് പൂളു'ണ്ടാക്കി യാത്ര നടത്തിയ യൂട്യൂബര്‍ സഞ്ജു ടെക്കിക്കെതിരെ മോട്ടോര്‍ വാഹനവകുപ്പ് നടപടിയെടുത്തത്.

Other News in this category4malayalees Recommends