അനിമല്‍ ഒരു പ്രശ്‌നം തന്നെയാണ് ; രണ്‍ബീര്‍ കപൂര്‍ രാമനായി വന്നാല്‍ ആളുകള്‍ സ്വീകരിക്കില്ല ; സുനില്‍ ലാഹ്‌രി
സന്ദീപ് റെഡ്ഡി വംഗയുടെ 'അനിമല്‍' എന്ന ചിത്രത്തിന് ശേഷം, നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന 'രാമായണ'ത്തിലാണ് രണ്‍ബീര്‍ കപൂര്‍ ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ശ്രീരാമനായി രണ്‍ബീറും സീതയായി സായിപല്ലവിയുമാണ് വേഷമിടുന്നത്. ചിത്രത്തിനെതിരെ പല കോണില്‍ നിന്നും വിമര്‍ശനങ്ങള്‍ നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ രണ്‍ബീര്‍ കപൂറിനെ രാമനായി ആളുകള്‍ സ്വീകരിക്കില്ലെന്ന് നടന്‍ സുനില്‍ ലാഹ്‌രി പറഞ്ഞിരിക്കുകയാണ്.
എണ്‍പതുകളില്‍ രാമാനന്ദ് സാഗറിന്റെ രാമായണത്തില്‍ ലക്ഷ്മണന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടനാണ് സുനില്‍ ലാഹ്‌രി. രാമനായി രണ്‍ബീറിന്റെ ലുക്ക് വളരെ നല്ലതാണ്. അവന്‍ വളരെ മിടുക്കനായതിനാല്‍, ആ വേഷത്തില്‍ അവന്‍ തികഞ്ഞതായി കാണപ്പെടും. എന്നാല്‍ ആളുകള്‍ അദ്ദേഹത്തെ രാമനായി എത്രത്തോളം അംഗീകരിക്കുമെന്ന് എനിക്കറിയില്ല എന്നാണ് സുനില്‍ ലാഹ്‌രി പറയുന്നത്.