പീറ്റര്‍ബറോയില്‍ താമസിക്കുന്ന മലയാളി നഴ്‌സ് സുഭാഷ് മാത്യു ഹൃദയാഘാതം മൂലം മരിച്ചു

പീറ്റര്‍ബറോയില്‍ താമസിക്കുന്ന മലയാളി നഴ്‌സ് സുഭാഷ് മാത്യു ഹൃദയാഘാതം മൂലം മരിച്ചു
യുകെയില്‍ മലയാളി നഴ്‌സ് ഹൃദയാഘാതം മൂലം മരിച്ചു. പീറ്റര്‍ബറോയില്‍ കുടുംബമായി താമസിച്ചിരുന്ന സുഭാഷ് മാത്യു (43) ആണ് മരണമടഞ്ഞത്.

കഴിഞ്ഞ ദിവസം വൈകീട്ട് 6.30നാണ് അന്തരിച്ചത്.

നോര്‍ത്ത് വെസ്റ്റ് ആംഗ്ലിയ എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റിന്റെ പീറ്റര്‍ബറോ സിറ്റി ഹോസ്പിറ്റലില്‍ നഴ്‌സായി ജോലി ചെയ്തുവരികയായിരുന്നു. ഇടുക്കി വണ്ടിപ്പെിയാര്‍ ആഞ്ഞിലിത്തോപ്പില്‍ കുടുംബാംഗമാണ സുഭാഷ് .2006ലാണ് യുകെയിലെത്തിയത്.

കണ്ണൂര്‍ എടൂര്‍ ഞാറക്കാട്ടില്‍ കുടുംബാംഗം മിനുവാണ് ഭാര്യ. ആഷേര്‍ ഏക മകനാണ് .

സംസ്‌കാരം നാട്ടില്‍ വച്ചു നടത്താനാണ് കുടുംബത്തിന്റെ തീരുമാനം.

യുകെയിലെ പൊതു ദര്‍ശനവും നാട്ടിലെ സംസ്‌കാര തീയതിയും യുകെയിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം തീരുമാനിക്കുമെന്ന് കുടുംബം വ്യക്തമാക്കി.

Other News in this category4malayalees Recommends