കന്നഡ താരം ദര്‍ശന്റെ മനേജര്‍ ശ്രീധറിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ രംഗത്ത്. തന്റെ സഹോദരന്‍ ആത്മഹത്യ ചെയ്യില്ലെന്ന് ശ്രീധറിന്റെ സഹോദരി മാധ്യമങ്ങളോട് പറഞ്ഞു. ഇന്നലെ രാവിലെ 11 മണിയോടെയാണ് ദര്‍ശന്റെ മാനേജര്‍ ശ്രീധറിനെ ദര്‍ശന്റെ ഫാം ഹൗസില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യ ആയിരുന്നുവെന്നായിരുന്നു പൊലീസ് പറഞ്ഞത്. മൃതദേഹത്തിന് അടുത്ത് ഒരു വിഷക്കുപ്പിയും ഉണ്ടായിരുന്നു.
ആത്മഹത്യ കുറിപ്പും, ആത്മഹത്യയ്ക്ക് മുന്‍പ് റെക്കോഡ് ചെയ്ത ശ്രീധറിന്റെ വീഡിയോയും പിന്നാലെ പുറത്തുവന്നിരുന്നു. ആത്മഹത്യാകുറിപ്പില്‍ ഉള്ളത് കൈവിരലില്‍ മഷി പതിപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്. അതേ സമയം ആത്മഹത്യ എന്നത് തന്റെ തീരുമാനമാണെന്നും. ഇപ്പോള്‍ നടക്കുന്ന കൊലപാതക കേസ് അന്വേഷണത്തിന്റെ പേരില്‍ തന്റെ കുടുംബത്തെ ബുദ്ധിമുട്ടിക്കരുതെന്നും പുറത്തുവന്ന വീഡിയോയില്‍ ശ്രീധര്‍ പറയുന്നത്.
ബംഗളുരുവിന് അടുത്തുള്ള അനേകലില്‍ ദര്‍ശന്റെ പേരില്‍ ഉള്ള ദുര്‍ഗ ഫാംസിന്റെ മാനേജര്‍ ആണ് ശ്രീധര്‍
. ദര്‍ശന്റെ കൊലക്കേസ് പുറത്ത് വന്ന സാഹചര്യത്തില്‍ ശ്രീധറിനെയും ദര്‍ശന്‍ ഉപദ്രവിച്ചിരുന്നോ എന്ന് സംശയം ഉണ്ടെന്ന് സഹോദരി മാധ്യമങ്ങളോട് പറഞ്ഞു. മരണത്തില്‍ അന്വേഷണം വേണമെന്നും സഹോദരി ആവശ്യപ്പെട്ടു. അസ്വഭാവിക മരണത്തിന് അനേകല്‍ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ശ്രീധറിന്റെ ആത്മഹത്യയും ദര്‍ശന്‍ ഉള്‍പ്പെട്ട രേണുക സ്വാമി വധക്കേസും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്നറിയാന്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.