വോട്ടിങ് മെഷീനുകള്‍ ഹാക്ക് ചെയ്യാന്‍ സാധ്യതയുണ്ടെന്ന മസ്‌കിന്റെ പ്രസ്താവന ; മസ്‌കിനെ ഇന്ത്യയിലേക്ക് ക്ഷണിക്കണമെന്ന് ആന്ധ്രാ ബിജെപി അധ്യക്ഷ

വോട്ടിങ് മെഷീനുകള്‍ ഹാക്ക് ചെയ്യാന്‍ സാധ്യതയുണ്ടെന്ന മസ്‌കിന്റെ പ്രസ്താവന ;  മസ്‌കിനെ ഇന്ത്യയിലേക്ക് ക്ഷണിക്കണമെന്ന് ആന്ധ്രാ ബിജെപി അധ്യക്ഷ
സാങ്കേതിക വിദഗ്ധനും ടെസ്‌ല സ്ഥാപകനുമായ ഇലോണ്‍ മസ്‌കിനെ ഇവിഎം ഹാക്ക് ചെയ്യാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ത്യയിലേക്ക് ക്ഷണിക്കണമെന്ന് ആന്ധ്രാപ്രദേശ് ബിജെപി അധ്യക്ഷ ഡി. പുരന്ദേശ്വരി. നിര്‍മിത ബുദ്ധിയോ മനുഷ്യരോ ഇലക്‌ട്രോണിക് വോട്ടിങ് മെഷീനുകള്‍ ഹാക്ക് ചെയ്യാന്‍ സാധ്യതയുണ്ടെന്ന് മസ്‌ക് നേരത്തെ പറഞ്ഞിരുന്നു. മസ്‌കിന്റെ അവകാശവാദത്തോട് പ്രതികരിക്കുകയായിരുന്നു അവര്‍.

'ഇലോണ്‍ മസ്‌കിന്റെ അഭിപ്രായത്തില്‍, ഏത് ഇവിഎമ്മും ഹാക്ക് ചെയ്യാം. ഞങ്ങളുടെ ഇവിഎമ്മുകള്‍ ഹാക്ക് ചെയ്യാന്‍ കഴിയുമെങ്കില്‍ അദ്ദേഹത്തെ ഇന്ത്യയിലേക്ക് ക്ഷണിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് അഭ്യര്‍ത്ഥിക്കുന്നു, 'എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ ബിജെപി അധ്യക്ഷ കുറിച്ചു. ഇക്കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിരവധി അവസരങ്ങള്‍ നല്‍കിയിട്ടും ആരും വിജയിച്ചിട്ടില്ലെന്നും പുരന്ദേശ്വരി ചൂണ്ടിക്കാട്ടി. ഇവിഎം തെരഞ്ഞെടുപ്പുകളില്‍ നിന്ന് ഒഴിവാക്കണമെന്ന് ജൂണ്‍ 15ന് പങ്കുവെച്ച ഒരു പോസ്റ്റില്‍ ഇലോണ്‍ ആവശ്യപ്പെട്ടിരുന്നു.

'നിര്‍മിത ബുദ്ധിയോ മനുഷ്യരോ ഇലക്‌ട്രോണിക് വോട്ടിങ് മെഷീനുകള്‍ ഹാക്ക് ചെയ്യാനുള്ള സാധ്യതയുണ്ട്. അതിനാല്‍ ഇവിഎമ്മുകള്‍ നമ്മള്‍ ഒഴിവാക്കണം,' എക്‌സില്‍ മസ്‌ക് കുറിച്ചു.

Other News in this category



4malayalees Recommends