എന്‍എച്ച്എസിന്റെ പണം ഉപയോഗിച്ച് കെയര്‍ ഹോമുകള്‍ക്ക് ബെഡുകള്‍ വാങ്ങും; ആശുപത്രി ബെഡുകള്‍ പിടിച്ചുവെച്ചിരിക്കുന്നവരെ പുറത്തിറക്കാന്‍ ലേബറിന്റെ പദ്ധതി; ആരോഗ്യം തിരിച്ചുപിടിച്ച നിരവധി ആളുകള്‍ വാര്‍ഡുകളില്‍ തങ്ങുന്നതായി വെസ് സ്ട്രീറ്റിംഗ്

എന്‍എച്ച്എസിന്റെ പണം ഉപയോഗിച്ച് കെയര്‍ ഹോമുകള്‍ക്ക് ബെഡുകള്‍ വാങ്ങും; ആശുപത്രി ബെഡുകള്‍ പിടിച്ചുവെച്ചിരിക്കുന്നവരെ പുറത്തിറക്കാന്‍ ലേബറിന്റെ പദ്ധതി; ആരോഗ്യം തിരിച്ചുപിടിച്ച നിരവധി ആളുകള്‍ വാര്‍ഡുകളില്‍ തങ്ങുന്നതായി വെസ് സ്ട്രീറ്റിംഗ്
എന്‍എച്ച്എസ് ബജറ്റ് ഉപയോഗിച്ച് കെയര്‍ ഹോമുകൡ കൂടുതല്‍ ബെഡുകള്‍ ഒരുക്കാനായി ലേബര്‍ പദ്ധതി. ആശുപത്രിയില്‍ ബെഡുകള്‍ പിടിച്ചുവെച്ചിരിക്കുന്നവരെ ഇവിടെ നിന്നും പുറത്തിറക്കാനാണ് ഈ നീക്കമെന്ന് ഷാഡോ ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് പറഞ്ഞു. ആരോഗ്യം വീണ്ടെടുത്ത രോഗികള്‍ വാര്‍ഡുകളില്‍ കുടുങ്ങി കിടക്കുന്നതിന് പകരം ഓപ്പറേഷന്‍ ആവശ്യമുള്ളവര്‍ക്ക് നല്‍കുകയാണ് വേണ്ടതെന്ന് അദ്ദേഹം വ്യക്തമാക്കി.

ഡിസ്ചാര്‍ജ്ജില്‍ കാലതാമസം നേരിടുന്നത് മൂലം എന്‍എച്ച്എസിന് പ്രതിവര്‍ഷം 1.7 ബില്ല്യണ്‍ പൗണ്ട് ചെലവ് വരുന്നതായി റോയല്‍ സൊസൈറ്റി ഓഫ് മെഡിസിനില്‍ സംസാരിക്കവെ വെസ് സ്ട്രീറ്റിംഗ് പറഞ്ഞു. ഈ തുക മറ്റ് ആവശ്യങ്ങള്‍ക്കായി വിനിയോഗിക്കാന്‍ കഴിയും.

ആവശ്യത്തിന് സോഷ്യല്‍ കെയര്‍ ഇല്ലാത്തതിന്റെ പേരില്‍ എന്‍എച്ച്എസ് ബെഡുകള്‍ കൈയടക്കി വെച്ചിരിക്കുന്ന രോഗികളുടെ എണ്ണം 26 ആശുപത്രികള്‍ നിറയ്ക്കാന്‍ പോന്നതാണെന്ന് സ്ട്രീറ്റിംഗ് കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ മാസം പ്രതിദിനം 12,360 ആശുപത്രി ബെഡുകളാണ് ഡിസ്ചാര്‍ജ്ജ് ചെയ്യേണ്ട രോഗികള്‍ കൈയടക്കി വെച്ചിരുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതിനിടെ ഏപ്രിലില്‍ വെയ്റ്റിംഗ് ലിസ്റ്റ് 7.57 മില്ല്യണിലേക്ക് വര്‍ദ്ധിച്ചെന്നും എന്‍എച്ച്എസ് ഇംഗ്ലണ്ട് സ്ഥിരീകരിക്കുന്നു.

സോഷ്യല്‍ കെയര്‍ മേഖലയിലെ പ്രതിസന്ധിയാണ് കുപ്പിക്കഴുത്തായി മാറുന്നത്. ലോക്കല്‍ അധികൃതര്‍ക്ക് ആവശ്യത്തിന് പണമില്ലാതെ വരുന്നതും, സൂപ്പര്‍മാര്‍ക്കറ്റ് പോലുള്ള ഇടങ്ങളില്‍ മെച്ചപ്പെട്ട ശമ്പളം കിട്ടുമെന്നതിനാല്‍ കെയറര്‍മാര്‍ രാജിവെച്ച് പോകുന്നതും ഉള്‍പ്പെടെ പ്രതിസന്ധിയാണ്. ഈ ഘട്ടത്തിലാണ് ആശുപത്രി ചീഫ് എക്‌സിക്യൂട്ടീവുമാരോട് കെയര്‍ ഹോമുകള്‍ക്ക് ബെഡ് വാങ്ങാനുള്ള പണം അനുവദിക്കാനും, രോഗികളെ അവരുടെ വീടുകളില്‍ പിന്തുണയ്ക്കുന്ന കെയറര്‍മാര്‍ക്ക് പണം നല്‍കാനും, സോഷ്യല്‍ കെയര്‍ ജീവനക്കാര്‍ക്ക് ശമ്പളം ടോപ്പ് അപ്പ് ചെയ്ത് നല്‍കാനും ലേബര്‍ പദ്ധതിയിടുന്നത്.

എന്‍എച്ച്എസും, സോഷ്യല്‍ കെയറും കൈകോര്‍ത്ത് പ്രവര്‍ത്തിക്കുമ്പോഴാണ് കൂടുതല്‍ ഫലപ്രദമാകുകയെന്ന് വെസ് സ്ട്രീറ്റിംഗ് ചൂണ്ടിക്കാണിക്കുന്നു.

Other News in this category



4malayalees Recommends