'കിടന്നു കൊടുത്തിട്ടാണോ അവസരം കിട്ടിയത്?', നടി ഹന്ന റെജിയെ അധിക്ഷേപിച്ച് അവതാരക, അഭിമുഖം ബഹിഷ്‌കരിച്ച് താരം

'കിടന്നു കൊടുത്തിട്ടാണോ അവസരം കിട്ടിയത്?', നടി ഹന്ന റെജിയെ അധിക്ഷേപിച്ച് അവതാരക, അഭിമുഖം ബഹിഷ്‌കരിച്ച് താരം
അനുചിതമായ ചോദ്യം ചോദിച്ച അവതാരകയ്‌ക്കെതിരെ നടി ഹന്ന റെജി കോശി. കാസ്റ്റിങ് കൗച്ചുമായി ബന്ധപ്പെട്ട് നിലവാരമില്ലാത്ത രീതിയിലുള്ള ചോദ്യമായിരുന്നു ഹന്നയ്ക്ക് നേരിടേണ്ടി വന്നത്. ചാനലിന് റീച്ച് കിട്ടാന്‍ എന്തും ചോദിക്കാമെന്നു കരുതുന്നത് ശരിയല്ലെന്നും അവതാരകയുടെ ഇടപെടല്‍ വേദനിപ്പിച്ചെന്നും ഹന്ന വ്യക്തമാക്കി.

'ഡിഎന്‍എ' എന്ന പുതിയ സിനിമയുടെ പ്രാമോഷനിടെയായിരുന്നു സംഭവം. അവതാരക ഹന്നയോട് 'കിടന്നു കൊടുത്തിട്ടാണോ അവസരം കിട്ടിയത്' എന്നായിരുന്നു ചോദിച്ചത്. ഇതോടെ ഹന്ന മൈക്ക് വലിച്ചൂരി അഭിമുഖം അവസാനിച്ച് ഇറങ്ങിപ്പോയി. ഹന്നയ്‌ക്കൊപ്പമുണ്ടായിരുന്ന നടന്‍ അഷ്‌കര്‍ സൗദാനും ഇറങ്ങിപ്പോയി.

ഒരു പ്രാങ്ക് ആയിരുന്നില്ലെന്നും റീച്ച് കിട്ടാന്‍ വേണ്ടി ഇത്തരത്തില്‍ ചോദ്യങ്ങള്‍ ചോദിക്കുന്നത് ഉചിതമല്ലെന്നും ഹന്ന വ്യക്തമാക്കി. 'എന്ത് ചോദിച്ചാലും മറുപടി പറയാമോ എന്ന് അഭിമുഖത്തിന് മുമ്പെ അവതാരക ചോദിച്ചിരുന്നു. പക്ഷേ, ഇത്തരമൊരു ചോദ്യം പ്രതീക്ഷിച്ചില്ല. ആ ചോദ്യം ഉചിതമായിരുന്നില്ല.'

'റീച്ച് കിട്ടാന്‍ വേണ്ടിയായിരിക്കും അവര്‍ അങ്ങനെ ഒരു ചോദ്യം ചോദിച്ചത്. ചോദ്യം ചോദിച്ച രീതി വേദനിപ്പിച്ചു. ആദ്യം പ്രതികരിക്കുന്നില്ലെന്ന് കരുതി. പക്ഷേ, എന്റെ നിലപാട് എനിക്ക് വ്യക്തമാക്കണമായിരുന്നു. ആരെങ്കിലും അപര്യാദയായി പെരുമാറുകയാണെങ്കില്‍ അതിനോടുള്ള എന്റെ പ്രതികരണം എനിക്ക് പറയണമല്ലോ.'

'എന്തിനാണ് അങ്ങനെ ഒരു ചോദ്യം ചോദിക്കുന്നത്? അതൊരു തെറ്റായ ചോദ്യമല്ലേ? അങ്ങനെയൊരു വ്യക്തിയല്ല ഞാന്‍ എന്നൊരു കാര്യം എനിക്ക് അവിടെ പറയണമായിരുന്നു. കൂടുതല്‍ പറഞ്ഞു കുളമാക്കുന്നതിനെക്കാള്‍ ഇറങ്ങിപ്പോകുന്നതായിരിക്കും ഉചിതമെന്ന് കരുതി' എന്നാണ് ഹന്ന പറയുന്നത്.

Other News in this category



4malayalees Recommends