മദ്യവും, മയക്കുമരുന്നും ഉപയോഗിച്ചുള്ള മരണങ്ങളില്‍ വര്‍ദ്ധന; ലോക്ക്ഡൗണില്‍ അടച്ചുപൂട്ടിയിരുന്ന് ജനം അമിത മദ്യപാനവും, മയക്കുമരുന്ന് ഉപയോഗവും ശീലമാക്കിയെന്ന് വിദഗ്ധര്‍; കണക്കുകള്‍ ഞെട്ടിക്കുന്നത്

മദ്യവും, മയക്കുമരുന്നും ഉപയോഗിച്ചുള്ള മരണങ്ങളില്‍ വര്‍ദ്ധന; ലോക്ക്ഡൗണില്‍ അടച്ചുപൂട്ടിയിരുന്ന് ജനം അമിത മദ്യപാനവും, മയക്കുമരുന്ന് ഉപയോഗവും ശീലമാക്കിയെന്ന് വിദഗ്ധര്‍; കണക്കുകള്‍ ഞെട്ടിക്കുന്നത്
ഇംഗ്ലണ്ടിലും, വെയില്‍സിലും മദ്യവും, മയക്കുമരുന്നും ഉപയോഗിച്ചുള്ള മരണങ്ങള്‍ കുതിച്ചുയര്‍ന്നതായി ഔദ്യോഗിക കണക്കുകള്‍. ഇത്തരം അമിത ഉപയോഗം മൂലം ഇംഗ്ലണ്ടില്‍ 13,000 മരണങ്ങള്‍ അധികമായി നടന്നപ്പോള്‍ വെയില്‍സില്‍ 800 മരണങ്ങളാണ് 2022-ല്‍ അധികം രേഖപ്പെടുത്തിയത്.

മഹാമാരിക്ക് മുന്‍പുള്ള കണക്കുകളെ അപേക്ഷിച്ച് രണ്ട് കണക്കുകളും സുപ്രധാന വര്‍ദ്ധനവാണ് മുന്നോട്ട് വെയ്ക്കുന്നത്. ആ ഘട്ടത്തില്‍ യഥാക്രമം 10,511-667 എന്ന നിലയിലായിരുന്നു അധിക മരണങ്ങള്‍. കോവിഡ് മഹാമാരി കാലത്ത് ആരംഭിച്ച അമിത മദ്യപാനവും, ഹെറോയിന്‍, മറ്റ് പ്രിസ്‌ക്രിപ്ഷന്‍ മരുന്നുകള്‍ എന്നിവയുടെ അമിത ഉപയോഗവുമാണ് ബ്രിട്ടീഷുകാരുടെ ജീവന്‍ കവരുന്നതെന്ന് വിദഗ്ധര്‍ കുറ്റപ്പെടുത്തുന്നു.

ഇംഗ്ലണ്ടിലും, വെയില്‍സിലും 2022-ല്‍ നടന്ന അഞ്ചിലൊന്ന് മരണങ്ങളും തടയാവുന്നവയായിരുന്നുവെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസിന്റെ കണക്കുകള്‍ കാണിക്കുന്നു. പൂര്‍ണ്ണമായ രേഖകള്‍ ലഭ്യമായ വര്‍ഷം കൂടിയാണിത്. 75 വയസ്സില്‍ താഴെയുള്ളവരില്‍ ഒഴിവാക്കാവുന്ന, ചികിത്സിക്കാവുന്നതുമായ സംഭവങ്ങളെയാണ് ഒഎന്‍എസ് ഒഴിവാക്കാവുന്ന മരണങ്ങളില്‍ ഉള്‍പ്പെടുത്തുന്നത്.

കോവിഡ് ലോക്ക്ഡൗണുകളില്‍ വീടുകളില്‍ അടച്ചുപൂട്ടിയിരുന്ന ആളുകള്‍ അമിത മദ്യപാനത്തിലേക്ക് നീങ്ങിയത് പ്രശ്‌നത്തിന് പിന്നിലെ പ്രധാന ഘടകമാണെന്ന് യോര്‍ക്ക് യൂണിവേഴ്‌സിറ്റി അഡിക്ഷന്‍ വിദഗ്ധന്‍ ഇയാന്‍ ഹാമില്‍ടണ്‍ പറഞ്ഞു. ലോക്ക്ഡൗണും, സമ്മര്‍ദങ്ങളും നേരിടാന്‍ വന്‍തോതില്‍ ആളുകള്‍ അമിത മദ്യപാനം ശീലമാക്കിയെന്ന് ഇദ്ദേഹം ചൂണ്ടിക്കാണിച്ചു.

Other News in this category4malayalees Recommends