മത്സരരംഗത്തേക്ക് ഉടനെയില്ല.. പ്രചരണത്തിനും ശക്തമായി യുഡിഎഫിന് ഒപ്പമുണ്ടാവും: രമേഷ് പിഷാരടി

മത്സരരംഗത്തേക്ക് ഉടനെയില്ല.. പ്രചരണത്തിനും ശക്തമായി യുഡിഎഫിന് ഒപ്പമുണ്ടാവും: രമേഷ് പിഷാരടി
പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ ഒരുങ്ങുന്നവെന്ന വാര്‍ത്തകള്‍ തള്ളി നടന്‍ രമേഷ് പിഷാരടി. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് ഇക്കാര്യം പിഷാരടി പങ്കുവച്ചത്. മത്സര രംഗത്തേക്ക് ഉടനെയില്ല എന്നാണ് പിഷാരടി പറയുന്നത്.

'നിയമസഭ ഉപതിരഞ്ഞെടുപ്പ്… മത്സരരംഗത്തേക്ക് ഉടനെയില്ല.. എന്റെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപെട്ടു വരുന്ന വാര്‍ത്തകള്‍ ശരിയല്ല.. പാലക്കാട്, വയനാട്, ചേലക്കര.. പ്രവര്‍ത്തനത്തിനും.. പ്രചരണത്തിനും ശക്തമായി യുഡിഎഫിന് ഒപ്പമുണ്ടാവും' എന്നാണ് പിഷാരടി ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. കൈപ്പത്തി ചിഹ്നമുള്ള കൊടിയുടെ ചിത്രമടക്കം പങ്കുവച്ചാണ് നടന്റെ പോസ്റ്റ്.



Other News in this category



4malayalees Recommends