മെല്‍ബണ്‍ നഗരത്തില്‍ ബോംബ് സ്‌ക്വാഡിന്റെ പരിശോധന ; ലോക്ക്ഡൗണ്‍ ചെയ്ത് പരിശോധന ; ഒരാള്‍ അറസ്റ്റില്‍

മെല്‍ബണ്‍ നഗരത്തില്‍ ബോംബ് സ്‌ക്വാഡിന്റെ പരിശോധന ; ലോക്ക്ഡൗണ്‍ ചെയ്ത് പരിശോധന ; ഒരാള്‍ അറസ്റ്റില്‍
മെല്‍ബണ്‍ നഗരത്തില്‍ ബോംബ് സ്‌ക്വാഡിന്റെ പരിശോധന. പല കെട്ടിടങ്ങളും പൂട്ടിയ ശേഷമായിരുന്നു പരിശോധന .33 കാരന്‍ അറസ്റ്റിലായി.

നിരവധി ട്രാമുകള്‍ വഴിതിരിച്ചുവിട്ടു. പല കെട്ടിടങ്ങളിലുള്ളവരേയും പുറത്തിറങ്ങാന്‍ അനുവദിച്ചില്ല.

എന്നാല്‍ സംഭവത്തില്‍ തീവ്രവാദ ബന്ധമില്ലെന്ന് വിക്ടോറിയ പൊലീസ് പ്രസ്താവനയില്‍ പറഞ്ഞു.

കസ്റ്റഡിയിലെടുത്തയാളെ ഡിറ്റക്ടീവ്‌സ് ചോദ്യം ചെയ്യും.

ഒരു പ്രാദേശിക ബാങ്കിന്റെ പരിസരത്തായിരുന്നു പരിശോധന. എന്നാല്‍ ബാങ്കുമായി ബന്ധപ്പെട്ടല്ല പരിശോധനയെന്നും അധികൃതര്‍ പറഞ്ഞു.

Other News in this category4malayalees Recommends