ഓസ്‌ട്രേലിയയില്‍ ഉയര്‍ന്ന മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ക്ക് ശമനം പ്രതീക്ഷിക്കേണ്ട; ആഗസ്റ്റില്‍ 40 ശതമാനം വരെ നിരക്ക് വര്‍ദ്ധനയ്ക്ക് സാധ്യത; നിരക്കുകള്‍ 4.35 ശതമാനത്തില്‍ നിലനിര്‍ത്തി ആര്‍ബിഎ

ഓസ്‌ട്രേലിയയില്‍ ഉയര്‍ന്ന മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ക്ക് ശമനം പ്രതീക്ഷിക്കേണ്ട; ആഗസ്റ്റില്‍ 40 ശതമാനം വരെ നിരക്ക് വര്‍ദ്ധനയ്ക്ക് സാധ്യത; നിരക്കുകള്‍ 4.35 ശതമാനത്തില്‍ നിലനിര്‍ത്തി ആര്‍ബിഎ
ആഗസ്റ്റില്‍ 40 ശതമാനം വരെ ഉയര്‍ന്ന നിരക്ക് വര്‍ദ്ധനവുകള്‍ക്ക് സാധ്യത പ്രഖ്യാപിച്ച് പ്രമുഖ ഇക്കണോമിസ്റ്റുകള്‍. അടുത്ത കാലത്തൊന്നും ഉയര്‍ന്ന മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ താഴാനുള്ള സാധ്യതയില്ലെന്നാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്. സമ്പദ് വ്യവസ്ഥ ഒരു സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്താനുള്ള സാധ്യതയാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ജൂണ്‍ മാസത്തിലെ യോഗത്തില്‍ പ്രതീക്ഷിച്ചത് പോലെ റിസര്‍വ് ബാങ്ക് ഓഫ് ഓസ്‌ട്രേലിയ പലിശ നിരക്ക് 4.35 ശതമാനത്തില്‍ നിലനിര്‍ത്തി. 0.25 ശതമാനം വര്‍ദ്ധന ചര്‍ച്ച ചെയ്ത ശേഷമാണ് കൂടുതല്‍ കാത്തിരിക്കാന്‍ തീരുമാനം കൈക്കൊണ്ടത്.

എന്നിരുന്നാലും നിരക്ക് വര്‍ദ്ധനവിനുള്ള സാധ്യത സജീവമായി നിലനില്‍ക്കുന്നുവെന്ന് ആര്‍ബിഎ ഗവര്‍ണര്‍ മിഷേല്‍ ബുള്ളോക്ക് സൂചന നല്‍കി. ജൂണ്‍ പാദത്തിലെ സിപിഐ ഫലങ്ങള്‍ നിരാശാജനകമായതാണ് തിരിച്ചടിയായത്.

അടുത്തിടെ പുറത്തുവന്ന ഫെഡറല്‍, സ്റ്റേറ്റ് ബജറ്റുകള്‍ ഡിമാന്‍ഡിനെ ബാധിക്കുകയും, ഉപഭോക്താക്കള്‍ ഉയര്‍ന്ന ചെലവഴിക്കല്‍ നടത്തുകയും ചെയ്താല്‍ ബാങ്കിന് മുന്നില്‍ നിരക്ക് വര്‍ദ്ധിപ്പിക്കാതെ മറ്റ് പോംവഴികളില്ലെന്ന് വിദഗ്ധര്‍ വ്യക്തമാക്കി.

Other News in this category4malayalees Recommends