ഡിജോ ജോസ് ആന്റണി നിവിന്‍ പോളി ചിത്രം 'മലയാളി ഫ്രം ഇന്ത്യ' ഒടിടി റിലീസിനൊരുങ്ങുന്നു. ജൂലൈ 5 മുതല്‍ സോണി ലിവിലൂടെയാണ് ചിത്രം സ്ട്രീമിംഗ് ആരംഭിക്കുന്നത്. ചിത്രത്തിനെതിരെ തിരക്കഥ മോഷണ ആരോപണവുമായി തിരക്കഥാകൃത്ത് നിഷാദ് കോയ രംഗത്തുവന്നിരുന്നു. കൂടാതെ 30 കോടി ബഡ്ജറ്റില്‍ പുറത്തിറങ്ങിയ ചിത്രത്തിന് ആകെ 14 കോടി രൂപ മാത്രമാണ് കളക്ഷന്‍ ലഭിച്ചതെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ധ്യാന്‍ ശ്രീനിവാസന്, അനശ്വര രാജന്, അജു വര്‍ഗീസ്, മഞ്ജു പിള്ള എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ഗരുഡന് എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം മാജിക്ക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന് സ്റ്റീഫനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.