കള്ളപണം വെളുപ്പിച്ചെന്ന കേസ്; 'മഞ്ഞുമ്മല്‍ ബോയ്‌സ്' നിര്‍മ്മാതാക്കളുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കും

കള്ളപണം വെളുപ്പിച്ചെന്ന കേസ്; 'മഞ്ഞുമ്മല്‍ ബോയ്‌സ്' നിര്‍മ്മാതാക്കളുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കും
മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയുടെ കള്ള ടിക്കറ്റ് വഴി കള്ളപണം വെളുപ്പിച്ചെന്ന കേസില്‍ നിര്‍മ്മാതാക്കളുടെയും വിതരണക്കാരന്റെയും അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നിയമോപദേശം ലഭിച്ചു. പറവ വിതരണ കമ്പിനിയുടെ പേരിലുള്ള അകൗണ്ടുകളും മരവിപ്പിക്കും.

ഇതോടെ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ കേരളത്തില്‍ പ്രദര്‍ശന വിജയം നേടിയ മുഴുവന്‍ സിനിമകളുടെയും സാമ്പത്തിക വിവരങ്ങള്‍ ശേഖരിക്കാന്‍ ഇ ഡി ഒരുങ്ങുകയാണ്. സിനിമകളുടെ നിര്‍മാണ ചെലവ് സംബന്ധിച്ച വിവരങ്ങളും ശേഖരിക്കും. 'മഞ്ഞുമ്മല്‍ ബോയ്‌സ്' സിനിമയുടെ ലാഭ വിഹിതം പങ്കുവയ്ക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമുള്ള ഇഡിയുടെ കേസിലേക്ക് എത്തിയത്.

Other News in this category4malayalees Recommends