യുഎസ് പ്രൈമറി ജയിച്ച് ഇന്ത്യന്‍ വംശജന്‍ സുഹാസ് സുബ്രഹ്മണ്യം

യുഎസ് പ്രൈമറി ജയിച്ച് ഇന്ത്യന്‍ വംശജന്‍ സുഹാസ് സുബ്രഹ്മണ്യം
യുഎസ് കോണ്‍ഗ്രസിന്റെ ജനപ്രതിനിധിസഭയിലേക്ക് മത്സരിക്കാനുള്ള ഉള്‍പാര്‍ട്ടി വോട്ടെടുപ്പില്‍ വെര്‍ജീനിയയില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രതിനിധിയായി ഇന്ത്യന്‍ വംശജനായ സുഹാസ് സുബ്രഹ്മണ്യം വിജയിച്ചു. 11 പേരെ പരാജയപ്പെടുത്തിയാണ് 37 കാരന്റെ ജയം.

റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ മൈക്ക് ക്ലാന്‍സിയെയാണ് സുഹാസ് നേരിടേണ്ടത്.

വെര്‍ജീനിയ ജനറല്‍ അസംബ്ലിയിലേക്ക് 2019 ലും സ്റ്റേറ്റ് സെനറ്റിലേക്ക് 2023 ലും വിജയിച്ചിട്ടുണ്ട്. ബംഗളൂരുവില്‍ നിന്ന് കുടിയേറിയ ദമ്പതികളുടെ മകനായി ഹൂസ്റ്റണില്‍ ആണ് സുഹാസ് ജനിച്ചത്. 2015 ല്‍ ഒബാമ പ്രസിഡന്റായപ്പോള്‍ വൈറ്റ് ഹൗസില്‍ ടെക്‌നോളജി നയ ഉപദേശകനായിരുന്നു.

Other News in this category4malayalees Recommends