നിജ്ജറിനെ ആദരിച്ച് കാനഡയുടെ പ്രകോപനം ; കനിഷ്‌ക ദുരന്തം മറക്കണ്ടെന്ന് ഇന്ത്യയും

നിജ്ജറിനെ ആദരിച്ച് കാനഡയുടെ പ്രകോപനം ; കനിഷ്‌ക ദുരന്തം മറക്കണ്ടെന്ന് ഇന്ത്യയും
കാനഡയില്‍ കൊല്ലപ്പെട്ട ഖാലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജറിന് ആദരമര്‍പ്പിച്ച കാനഡയ്ക്ക് കനിഷ്‌ക വിമാന ദുരന്തം ഓര്‍മ്മിപ്പിച്ച് മറുപടി നല്‍കി ഇന്ത്യ.

നിജ്ജറുടെ ഒന്നാം ചരമവാര്‍ഷിക ദിനമായ ചൊവ്വാഴ്ച കനേഡിയന്‍ പാര്‍ലമെന്റിലെ അംഗങ്ങള്‍ മൗനം ആചരിച്ചു.

പിന്നാലെ, കനിഷ്‌ക ദുരന്തത്തില്‍ കൊല്ലപ്പെട്ട 329 പേരുടെ ഓര്‍മ്മയ്ക്കായി ഈ മാസം 23ന് വൈകിട്ട് 6.30ന് അനുസ്മരണ യോഗം നടത്തുമെന്ന് വാന്‍കൂവറിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ പ്രഖ്യാപിച്ചു. ഭീകരതയ്‌ക്കെതിരായ ഐക്യദാര്‍ഢ്യ പ്രകടനത്തില്‍ എല്ലാവരും പങ്കെടുക്കണമെന്നും ഭീകരതയെ ചെറുക്കാന്‍ ഇന്ത്യ മുന്നിലുണ്ടാകുമെന്നും എക്‌സില്‍ കുറിക്കുകയും ചെയ്തു.

കാനഡയിലേക്ക് ചെക്കേറിയ ഖാലിസ്ഥാന്‍വാദി തല്‍വീന്ദര്‍ സിംഗ് പര്‍മറായിരുന്നു കനിഷ്‌ക ദുരന്തത്തിന് പിന്നില്‍. ഭീകര സംഘടനയായ ബബ്ബര്‍ ഖല്‍സ ഇന്റര്‍നാഷണലിന്റെ സ്ഥാപനകനായിരുന്നു ഇയാള്‍.

നിരോധിത സംഘടനയായ ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്‌സ് തലവനായിരുന്ന നിജ്ജര്‍ (45) കഴിഞ്ഞ വര്‍ഷം ജൂണ്‍ 18ന് സറെയില്‍ ഗുരുദ്വാരയ്ക്ക് പുറത്ത് അജ്ഞാതരുടെ വെടിയേറ്റാണ് കൊല്ലപ്പെട്ടത്. ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച വ്യക്തിയാണ് നിജ്ജര്‍.


Other News in this category4malayalees Recommends