ഇന്ത്യയിലേക്ക് അധിക സര്‍വീസ് പ്രഖ്യാപിച്ച് ഇത്തിഹാദ്

ഇന്ത്യയിലേക്ക് അധിക സര്‍വീസ് പ്രഖ്യാപിച്ച് ഇത്തിഹാദ്
ഇന്ത്യയിലേക്ക് അധിക സര്‍വീസ് പ്രഖ്യാപിച്ച് യുഎഇ ദേശീയ വിമാന കമ്പനിയായ ഇത്തിഹാദ്. അബുദബിയില്‍ നിന്ന് ജയ്പൂരിലേക്ക് ആഴ്ചയില്‍ നാല് നോണ്‍ സ്‌റ്റോപ്പ് സര്‍വീസുകള്‍ ആരംഭിക്കുമെന്നാണ് ഇത്തിഹാദ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഈ വര്‍ഷം അബുദബിയില്‍ നിന്ന് കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കുള്ള പ്രതിദിന ഫ്‌ലൈറ്റുകള്‍ ഇത്തിഹാദ് എയര്‍വൈസ് അറിയിച്ചിരുന്നു.

അല്‍ ഐന്‍ ദുബായ് മോട്ടോര്‍വേയില്‍ 30 പുതിയ സ്പീഡ് ഡിറ്റക്ഷന്‍ ഉപകരണങ്ങള്‍ സ്ഥാപിച്ചതായി അബുദബി പൊലീസിന്റെ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ആന്‍ഡ് പട്രോള്‍സ് അറിയിച്ചു. ട്രാഫിക് സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. അല്‍ഐന്‍ ദുബായ് റോഡില്‍ പരമാവധി വേഗപരിധി മണിക്കൂറില്‍ 140 കിലോമീറ്ററാണ്. ഈ വേഗപരിധി ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടിയായിരിക്കും സ്വീകരിക്കുക.

Other News in this category4malayalees Recommends