ഓസ്‌ട്രേലിയയില്‍ വീട് വായ്പ തിരിച്ചടക്കാന്‍ ബുദ്ധിമുട്ടുന്നവരുടെ നിരക്ക് ഉയര്‍ന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. മോര്‍ട്ട്‌ഗേജ് നല്‍കുന്നതില്‍ വീഴ്ച വന്നിട്ടുള്ളവരുടെ എണ്ണം 2021 ന് ശേഷം ഏറ്റവും ഉയര്‍ന്നതെന്ന് കോറിലോജിക് ചൂണ്ടിക്കാണിക്കുന്നു.1.6 ശതമാനം ലോണുകള്‍ അരിയേഴ്‌സിലാണെന്നാണ് കണക്കുകള്‍. വൈകിയ തിരിച്ചടവ്, അടക്കാന്‍ വിട്ടുപോയവ, ഓവര്‍ ഡ്യൂ എന്നിവയാണ് അരിയേഴ്‌സില്‍ ഉള്‍പ്പെട്ടവ.
ഈ കണക്ക് ഇനിയും ഉയരുമെന്നാണ് കോറിലോജിക് പ്രവചിക്കുന്നത്. ഏപ്രില്‍ 2022 ന് ശേഷം ശരാശരി വേരിയബിള്‍ ഹോം ലോണ്‍ നിരക്ക് മൂന്നര ശതമാനമാണ് ഉയര്‍ന്നത്.ഏഴര ലക്ഷം ഡോളര് വീടു വായ്പയുള്ളവരുടെ പ്രതിമാസ തിരിച്ചടവ് ഏകദേശം 1600 ഡോളര്‍ ഇതുവഴി കൂടിയതായാണ് കണക്കുകള്‍. സാമ്പത്തിക പ്രതിസന്ധിയിലാണ് ജനം. കോവിഡിന് ശേഷം സാമ്പത്തികമായി പിടിച്ചുകയറാനുള്ള ശ്രമത്തിലാണ് പല സ്ഥാപനങ്ങളും.