ഫണ്ടില്ല, വിക്ടോറിയന്‍ സര്‍ക്കാരിന്റെ മെട്രോ ടണല്‍ പദ്ധതി വൈകും

ഫണ്ടില്ല, വിക്ടോറിയന്‍ സര്‍ക്കാരിന്റെ മെട്രോ ടണല്‍ പദ്ധതി വൈകും
വിക്ടോറിയന്‍ സര്‍ക്കാരിന്റെ മുന്‍നിര പദ്ധതികളില്‍ ഒന്നായ മെട്രോ ടണല്‍ പദ്ധതി വൈകുമെന്ന് സ്ഥിരീകരണം. അധിക നികുതിദായക ഫണ്ട് ആവശ്യമാണെന്നാണ് ഇതില്‍ വിശദീകരണം.

വിക്ടോറിയന്‍ ഓഡിറ്റര്‍ ജനറല്‍ ഓഫീസിന്റെ റിപ്പോര്‍ട്ട് ഇന്ന് സംസ്ഥാന പാര്‍ലമെന്റില്‍ അവതരിപ്പിച്ചു, പ്രോജക്റ്റ് പൂര്‍ത്തിയാക്കാന്‍ വേണ്ടത്ര ഫണ്ട് ഇല്ലെന്ന് അധികൃതര്‍ വെളിപ്പെടുത്തി.

2016ല്‍ പ്രഖ്യാപിച്ചപ്പോള്‍ 10.9 ബില്യണ്‍ ഡോളറായിരുന്നു തുരങ്കത്തിന്റെ ബജറ്റ്, എന്നാല്‍ ഇപ്പോള്‍ ചെലവ് 12.8 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. കരാര്‍ സെപ്തംബറില്‍ പൂര്‍ത്തിയാക്കുമെന്നാണ് അറിയിച്ചിരുന്നു. എന്നാല്‍ ഇതു പാലിക്കാനാകില്ലെന്നാണ് റിപ്പോര്‍ട്ട്.2025 ഓടെ പദ്ധതി പൂര്‍ത്തിയാക്കൂവെന്നാണ് റിപ്പോര്‍ട്ടുകള്‍.

പദ്ധതി പൂര്‍ത്തീകരിക്കാന്‍ കൂടുതല്‍ ഫണ്ട് വേണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

Other News in this category4malayalees Recommends