സിപിഐഎം നേതാക്കള്‍ കുടുംബത്തെ ഭീഷണിപ്പെടുത്തി, പാര്‍ട്ടിക്ക് വോട്ടുചെയ്യുന്നവര്‍ക്ക് പോലും സുരക്ഷയില്ല: വിമര്‍ശനവുമായി സീന

സിപിഐഎം നേതാക്കള്‍ കുടുംബത്തെ ഭീഷണിപ്പെടുത്തി, പാര്‍ട്ടിക്ക് വോട്ടുചെയ്യുന്നവര്‍ക്ക് പോലും സുരക്ഷയില്ല: വിമര്‍ശനവുമായി സീന
സിപിഐഎം നേതാക്കള്‍ക്കെതിരെ എരഞ്ഞോളി ബോംബ് സ്‌ഫോടനത്തില്‍ മരിച്ച വേലായുധന്റെ അയല്‍വാസി സീന വീണ്ടും രംഗത്ത്. സിപിഐഎം നേതാക്കളുടെ ഭീഷണി തുടരുന്നുവെന്നും കുടുംബത്തെ ഒറ്റപ്പെടുത്തുകയാണെന്നും സീന പറഞ്ഞു.

അമ്മയെ മാനസികമായി ഉപദ്രവിക്കുന്നു. പലതരത്തില്‍ പാര്‍ട്ടി ബുദ്ധിമുട്ടിക്കുകയാണെന്നും സീന പറഞ്ഞു.

'സോഷ്യല്‍ മീഡിയ വഴിയും ഭീഷണികള്‍ എത്തുന്നു. അത്തരം ഭീഷണികള്‍ക്ക് ചെവി കൊടുക്കുന്നില്ല. മരണം വരെ ഈ ഭീഷണിയുണ്ടാവുമെന്ന് അറിയാം. പേടിച്ച് ഓടാന്‍ തുടങ്ങിയാല്‍ അതിന് മാത്രമേ സമയമുണ്ടാകൂ. ഭയമില്ലാതെ പൊരുതാനാണ് തീരുമാനം. ബോംബ് സ്‌ഫോടനം നടന്നത് സിപിഐഎം കേന്ദ്രത്തിലാണ്. പാര്‍ട്ടിക്ക് വോട്ട് ചെയ്യുന്നവര്‍ക്ക് പോലും സുരക്ഷയില്ല', സീന പറഞ്ഞു.

സിപിഐഎം പഞ്ചായത്ത് അംഗങ്ങള്‍ വീട്ടിലെത്തി രക്ഷിതാക്കളെ താക്കീത് ചെയ്‌തെന്ന് സീന കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. രണ്ട് പേരാണ് വീട്ടിലെത്തിയത്. മകളെ നിലക്ക് നിര്‍ത്തണമെന്നും പറഞ്ഞു മനസിലാക്കിയാല്‍ നല്ലതെന്നുമായിരുന്നു താക്കീത്. പലയിടങ്ങളിലും ഒറ്റപ്പെടുത്തല്‍ ആരംഭിച്ചു. തനിക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും ആഭിമുഖ്യമില്ല. തുറന്നുപറഞ്ഞത് നാട്ടില്‍ സമാധാനം ഉണ്ടാവണമെന്ന തന്റെ ആഗ്രഹത്താലാണെന്നും സീന പറഞ്ഞിരുന്നു.

Other News in this category4malayalees Recommends