യാത്രക്കാരന്റെ കൈവശമുണ്ടായിരുന്ന പവര്‍ ബാങ്ക് പൊട്ടിത്തെറിച്ചു ; ആര്‍ക്കും പരിക്കില്ലെന്ന് എയര്‍ അറേബ്യ
യാത്രക്കാരന്റെ കൈവശമുണ്ടായിരുന്ന പവര്‍ ബാങ്ക് പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് വലിച്ചെറിഞ്ഞതോടെ വിമാനത്തിലെ കാര്‍പറ്റിന് തീ പിടിക്കുകയും ഉടന്‍ കെടുത്തുകയും ചെയ്തതായി എയര്‍ അറേബ്യ അധികൃതര്‍ അറിയിച്ചു.
ഇന്നലെ അര്‍ധരാത്രി അബുദാബിയില്‍ നിന്ന് കോഴിക്കോട്ടേക്കു പുറപ്പെടാനൊരുങ്ങിയ എയര്‍ അബ്യേ അബുദാബി വിമാനത്തിലായിരുന്നു സംഭവം.
ആളപായമോ പരുക്കോ വലിയ നാശനഷ്ടമോ ഉണ്ടായിട്ടില്ല.
മുഴുവന്‍ യാത്രക്കാരേയും സുക്ഷിതമായി പുറത്തിറക്കി മറ്റൊരു വിമാനത്തില്‍ നാട്ടിലെത്തിച്ചു. പവര്‍ ബാങ്ക് കൈവശം വച്ചയാളേയും സഹയാത്രികയേയും അന്വേഷണത്തിന്റെ ഭാഗമായി കസ്റ്റഡിയില്‍ എടുത്തിരുന്നു.