മനുഷ്യാവകാശവും അധിനിവേശവും ഒരുമിച്ച് പോകില്ലെന്ന് ഖത്തര്‍

മനുഷ്യാവകാശവും അധിനിവേശവും ഒരുമിച്ച് പോകില്ലെന്ന് ഖത്തര്‍
മനുഷ്യാവകാശവും അധിനിവേശവും ഒരുമിച്ച് പോകില്ലെന്ന് ഖത്തര്‍. പലസ്തീന്‍ അധിനിവേശം അവസാനിപ്പിക്കാന്‍ അന്താരാഷ്ട്ര സമൂഹം സമ്മര്‍ദ്ദം ചെലുത്തണമെന്ന് ഖത്തര്‍ ആവശ്യപ്പെട്ടു. പലസ്തീന്‍ ജനതയ്ക്ക് നിഷേധിച്ചുകൊണ്ടിരിക്കുന്ന എല്ലാ അവകാശങ്ങളും തിരികെ ലഭിക്കുമെന്ന് ഉറപ്പാക്കണമെന്ന് യുഎന്നിലെ ഖത്തറിന്റെ സ്ഥിരം പ്രതിനിധി ഡോ ഹിന്ദ് അബ്ദുറഹ്മാന്‍ അല്‍ മുഫ്താഹ് പറഞ്ഞു.

അധിനിവേശ പലസ്തീന്‍ പ്രദേശങ്ങളെക്കുറിച്ച് ഇന്‍ഡിപെന്‍ഡന്റ് ഇന്റര്‍നാഷണല്‍ കമ്മീഷനുമായുള്ള ചര്‍ച്ചകള്‍ക്കിടെയാണ് ഡോ. ഹി?ന്ദ് അ?ല്‍ മു?ഫ്താ?ഹ് ഇക്കാര്യം പറഞ്ഞത്. പലസ്തീനിലേക്ക് പ്രത്യേകിച്ചും ഗാസയിലേക്ക് മാനുഷിക സഹായങ്ങള്‍ എത്തിക്കാന്‍ സൗകര്യമൊരുക്കുമെന്നും ഡോ. ഹി?ന്ദ് അ?ല്‍ മു?ഫ്താ?ഹ് പറഞ്ഞു. 1967 ജൂണ്‍ നാലിലെ അതിര്‍ത്തി പ്രകാരം സമ്പൂര്‍ണ്ണ പരമാധികാരമുള്ള പലസ്തീന്‍ രാഷ്ട്രം പുനഃസ്ഥാപിക്കണമെന്നും അവര്‍ പറഞ്ഞു.

Other News in this category4malayalees Recommends