ടിപി കേസിലെ മൂന്നു പ്രതികളെ വിട്ടയക്കാന്‍ നീക്കം ; പൊലീസിന് കത്തു നല്‍കി

ടിപി കേസിലെ മൂന്നു പ്രതികളെ വിട്ടയക്കാന്‍ നീക്കം ; പൊലീസിന് കത്തു നല്‍കി
ടിപി വധക്കേസിലെ പ്രതികള്‍ക്ക് ശിക്ഷ ഇളവ് നല്‍കാനുള്ള നീക്കവുമായി സര്‍ക്കാര്‍. മൂന്നു പേരെ ശിക്ഷാ ഇളവ് നല്‍കി വിട്ടയക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ടികെ രജീഷ്,മുഹമ്മദ് ഷാഫി, അണ്ണന്‍ സിജിത്ത് എന്നിവരാണ് പട്ടികയിലുള്ളത്. ശിക്ഷായിളവിന് മുന്നോടിയായി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു കഴിഞ്ഞു.

കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടാണ് പൊലീസിന് കത്ത് നല്‍കിയത്.

ഹൈക്കോടതി വിധി മറികടന്നാണ് സര്‍ക്കാരിന്റെ നീക്കം. ശിക്ഷാ ഇളവില്ലാത്ത ജീവപര്യന്തം തടവിന് ഹൈക്കോടതി പ്രതികളെ ശിക്ഷിച്ചിരുന്നു. പ്രതികളുടെ അപ്പീല്‍ തള്ളിയായിരുന്നു ശിക്ഷ വര്‍ദ്ധിപ്പിച്ചത്. ഇതിനിടയിലാണ് പ്രതികളെ വിട്ടയക്കാനുള്ള നീക്കവുമായി സര്‍ക്കാര്‍ മുന്നോട്ട് വരുന്നത്.

Other News in this category4malayalees Recommends