പ്രോം ടേം സ്പീക്കര്‍ പദവി നല്‍കാത്തതിലൂടെ അര്‍ഹതപ്പെട്ട അവസരമാണ് തനിക്ക് നിഷേധിച്ചത്, ജാതി അധിക്ഷേപം ഉണ്ടായോ എന്ന് വിലയിരുത്തേണ്ടത് പൊതുജനമാണ് ; കൊടിക്കുന്നില്‍ സുരേഷ്

പ്രോം ടേം സ്പീക്കര്‍ പദവി നല്‍കാത്തതിലൂടെ അര്‍ഹതപ്പെട്ട അവസരമാണ് തനിക്ക് നിഷേധിച്ചത്, ജാതി അധിക്ഷേപം ഉണ്ടായോ എന്ന് വിലയിരുത്തേണ്ടത് പൊതുജനമാണ് ; കൊടിക്കുന്നില്‍ സുരേഷ്
പ്രോം ടേം സ്പീക്കര്‍ പദവി നല്‍കാത്തതിലൂടെ അര്‍ഹതപ്പെട്ട അവസരമാണ് തനിക്ക് നിഷേധിച്ചതെന്ന് നിയുക്ത എംപി കൊടിക്കുന്നില്‍ സുരേഷ്. തന്നേക്കാള്‍ ജൂനിയറായ ഒരാളെ നിര്‍ത്തിയാണ് ഒഴിവാക്കല്‍. അതിനെ വിശദീകരിക്കേണ്ടത് കേന്ദ്രസര്‍ക്കാരാണെന്നും കൊടിക്കുന്നില്‍ സുരേഷ്

പറഞ്ഞു. ഈ ഘട്ടത്തില്‍ കേരളത്തിലെ കോണ്‍ഗ്രസില്‍ നിന്നും എഐസിസിയില്‍ നിന്നും മികച്ച പിന്തുണ ലഭിച്ചെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.

'ദേശീയ മാധ്യമങ്ങള്‍ അടക്കം പ്രോംടേം സ്പീക്കര്‍ താന്‍ ആയിരിക്കുമെന്ന് റിപ്പോര്‍ട്ട് ചെയ്തു. പാര്‍ലമെന്റിന്റെ രീതിയും സീനിയോറിറ്റിയും പരിഗണിച്ചായിരുന്നു അത്. 2016 ല്‍ നരേന്ദ്രമോദി അധികാരത്തിലെത്തിയപ്പോള്‍ പ്രോംടേം സ്പീക്കറായി നിയമിച്ചത് കമല്‍നാഥിനെയായിരുന്നു. 9ാം തവണ എംപിയായിരുന്നു കമല്‍നാഥ്. അദ്ദേഹത്തിന് ആ സീനിയോറിറ്റി കൊടുത്തെങ്കില്‍ 18ാം ലോക്‌സഭ വന്നപ്പോള്‍ എന്തുകൊണ്ട് എന്നെ ഒഴിവാക്കി എന്നത് സംബന്ധിച്ച് വ്യക്തമായ ഉത്തരം തരാന്‍ കേന്ദ്രമോ പ്രധാനമന്ത്രിയോ തയ്യാറാവുന്നില്ല. പ്രതിപക്ഷത്തെ കാണാതിരിക്കുകയെന്ന നയസമീപനത്തിന്റെ ലക്ഷണമാണ് അവര്‍ കാണിക്കുന്നത്.' കൊടിക്കുന്നില്‍ വിശദീകരിച്ചു.

നിലവിലെ മന്ത്രി സഭയില്‍ ദളിത് ആദിവാസി പ്രാതിനിധ്യം വളരെ ചെറുതാണ്. ജാതി അധിക്ഷേപം ഉണ്ടായോ എന്ന് വിലയിരുത്തേണ്ടത് പൊതുജനമാണ്. അര്‍ഹതപ്പെട്ട അവസരമാണ് നിഷേധിച്ചത്. വിഷമമുണ്ടാകാതിരിക്കില്ല. ബിജെപിയുടെ നടപടിയോട് വിയോജിപ്പുള്ള എല്ലാവര്‍ക്കും വിഷമമുണ്ട്', എന്നും കൊടിക്കുന്നില്‍ പറഞ്ഞു.

Other News in this category4malayalees Recommends