'ഇവള്‍ എന്താണ് കഴിക്കുന്നത്'; സ്വര ഭാസ്‌കറെ ബോഡി ഷെയിം ചെയ്ത് വ്‌ലോഗര്‍, മറുപടി നല്‍കി താരം

'ഇവള്‍ എന്താണ് കഴിക്കുന്നത്'; സ്വര ഭാസ്‌കറെ ബോഡി ഷെയിം ചെയ്ത് വ്‌ലോഗര്‍, മറുപടി നല്‍കി താരം
നടി സ്വര ഭാസ്‌കറിന് ഈ അടുത്താണ് കുഞ്ഞ് പിറന്നത്. കുഞ്ഞിന്റെ വിശേഷങ്ങളും മറ്റും താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. ഇപ്പോള്‍ തന്നെ ബോഡി ഷെയിം ചെയ്ത ഫുഡ് ബ്ലോഗര്‍ക്ക് താരം നല്‍കിയ മറുപടിയാണ് ശ്രദ്ധനേടുന്നത്. നളിനി ഉനഗര്‍ എന്ന ഫുഡ് വ്‌ളോഗര്‍ക്കാണ് താരത്തിന്റെ മറുപടി.

പ്രസവത്തിനു ശേഷം സ്വരയുടെ ശരീരഭാരം കൂടിയതിനെ കളിയാക്കിക്കൊണ്ടാണ് നളിനി എക്‌സില്‍ പോസ്റ്റ് ചെയ്തത്. നടിയുടെ മുന്‍പത്തെ ഫോട്ടോയും ഇപ്പോഴത്തെ ഫോട്ടോയും ചേര്‍ത്തുവച്ചുകൊണ്ടായിരുന്നു പോസ്റ്റ്. ഇവള്‍ എന്താണ് കഴിക്കുന്നത് എന്നാണ് നളിനി കുറിച്ചത്. തൊട്ടു പിന്നാലെ തന്നെ നടിയുടെ മറുപടി എത്തി. അവള്‍ക്കൊരു കുഞ്ഞുണ്ടായി, കുറച്ചുകൂടി മെച്ചപ്പെടൂ നളിനി എന്നാണ് താരം കുറിച്ചത്.

നടിയെ പിന്തുണച്ചുകൊണ്ട് നിരവധി പേരാണ് കമന്റ് ചെയ്തത്. അടുത്തിടെ സ്വരയും നളിനിയും തമ്മില്‍ ട്വിറ്ററില്‍ വാക്കു തര്‍ക്കമുണ്ടായിരുന്നു. വെജിറ്റേറിയനായതില്‍ അഭിമാനമുണ്ടെന്ന് പറഞ്ഞുകൊണ്ടുള്ള നളിനിയുടെ പോസ്റ്റിനെതിരെയാണ് താരം രംഗത്തെത്തിയത്. ക്രൂരതയും കണ്ണീരും തന്റെ ഭക്ഷണത്തില്‍ നിന്ന് മാറി നില്‍ക്കുന്നു എന്നാണ് നളിനി കുറിച്ചത്. ഈദ് ദിനത്തില്‍ തന്നെ ഇത്തരം ഒരു പോസ്റ്റിട്ടത് മുസ്ലീങ്ങളെ ലക്ഷ്യം വച്ചുകൊണ്ടാണെന്നാണ് സ്വര കുറിച്ചത്. പിന്നാലെയാണ് നടിയെ ബോഡി ഷെയിം ചെയ്തുകൊണ്ട് നളിനി രംഗത്തെത്തിയത്.

Other News in this category4malayalees Recommends