പാലക്കാട് സ്ഥാനാര്‍ത്ഥിയായി രാഹുല്‍ മാങ്കൂട്ടത്തില്‍ എത്തിയേക്കുമെന്ന് സൂചന
പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി രാഹുല്‍ മാങ്കൂട്ടത്തില്‍ എത്തിയേക്കുമെന്ന സൂചന നല്കി വടകരയിലെ നിയുക്ത എംപി ഷാഫി പറമ്പില്‍. പാലക്കാട്ടെ ജനങ്ങള്‍ക്ക് വേണ്ടി ശബ്ദമാകാന്‍ യുവ നേതാവ് എത്തുമെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. ഔദ്യോഗിക ചര്‍ച്ചകള്‍ക്ക് ശേഷം ഉടന്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.
പാലക്കാട്ടെ ജനങ്ങളുടെ പ്രശ്നങ്ങള്‍ക്കും നാട്ടിലെ വികസനത്തിനും കൂടെ നില്ക്കുന്ന ചെറുപ്പക്കാരനായ നേതാവ് തന്നെ വരുമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി സീസണല്‍ ഇഷ്യു ആക്കി സര്‍ക്കാര്‍ ഇനിയും നിലനിര്‍ത്തരുതെന്നും പഠിക്കാന്‍ വേണ്ടി എല്ലാ വര്‍ഷവും കുട്ടികള്‍ പോരാട്ടം നടത്തുകയാണെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.