സഹീര്‍ ഇഖ്ബാലിനെ വിവാഹം കഴിച്ചതിന് ശേഷം സോനാക്ഷി ഇസ്ലാം മതം സ്വീകരിക്കുമോ എന്ന ചോദ്യത്തിന് സഹീറിന്റെ പിതാവ് നല്കിയ മറുപടിയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. വിവാഹത്തിന് ശേഷം സോനാക്ഷി മതം മാറില്ല എന്നാണ് വരന്റെ പിതാവ് ഇഖ്ബാല്‍ രത്തന്‍സി പറയുന്നത്.
അവള് മതം മാറുന്നില്ല, അത് ഉറപ്പാണ്. അവരുടേത് ഹൃദയങ്ങളുടെ കൂട്ടായ്മയാണ്, മതത്തിന് ഒരു പങ്കും വഹിക്കാനില്ല. ഞാന്‍ മനുഷ്യത്വത്തില്‍ വിശ്വസിക്കുന്നു. ഹിന്ദുക്കള്‍ ദൈവത്തെ ഭഗവാന് എന്നും മുസ്ലീങ്ങള്‍ അള്ളാഹു എന്നും വിളിക്കുന്നു. എന്നാല്‍ അവസാനം ആ ദിവസം, നമ്മള് എല്ലാവരും മനുഷ്യരാണ്, എന്റെ അനുഗ്രഹങ്ങള്‍ സഹീറിനും സോനാക്ഷിക്കുമൊപ്പം ഉണ്ട്' എന്നാണ് അദ്ദേഹം പറഞ്ഞത്.
വിവാഹം ഏതെങ്കിലും മതാചാര പ്രകാരമായിരിക്കില്ല എന്നും സഹീറിന്റെ അച്ഛനും വ്യവസായിയുമായ ഇഖ്ബാല്‍ രത്തന്‍സി വ്യക്തമാക്കിയിരിക്കുകയാണ്.