മദ്യപിച്ചെത്തി വഴക്ക്, ഏഴുമാസം ഗര്‍ഭിണിയായ ഭാര്യയെ കൊലപ്പെടുത്തി മക്കളുമായി നാടുവിട്ട 28 കാരന്‍ അറസ്റ്റില്‍

മദ്യപിച്ചെത്തി വഴക്ക്, ഏഴുമാസം ഗര്‍ഭിണിയായ ഭാര്യയെ കൊലപ്പെടുത്തി മക്കളുമായി നാടുവിട്ട 28 കാരന്‍ അറസ്റ്റില്‍
ഗര്‍ഭിണിയായ യുവതിയെ കൊലപ്പെടുത്തിയ ഭര്‍ത്താവ് അറസ്റ്റില്‍. പാലക്കാട് ജില്ലയിലാണ് സംഭവം. കരിമ്പ വെട്ടം പടിഞ്ഞാകരയില്‍ സജിതയാണ് കൊല്ലപ്പെട്ടത്. ഇരുപത്തിയാറ് വയസ്സായിരുന്നു. ഏഴുമാസം ഗര്‍ഭിണിയായിരുന്നു.

സംഭവത്തില്‍ ഭര്‍ത്താവ് നിഖിലിനെ (28)യാണ് പോലീസ് അറസ്റ്റ് ചെയ്തത്. നിഖില്‍ സജിതയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സേലത്തുനിന്നുമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

നിഖില്‍ കൊലപാതകത്തിന് ശേഷം രണ്ടു കുട്ടികളെയും കൊണ്ട് പോണ്ടിച്ചേരിയിലേക്ക് കടക്കുകയായിരുന്നു. ഇതിനിടയിലാണ് സേലത്തു നിന്നും പൊലീസ് പിടികൂടിയത്.

ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. രാത്രി വൈകി മദ്യപിച്ചെത്തുന്ന നിഖില്‍ വീട്ടില്‍ വഴക്കുണ്ടാക്കുന്നത് പതിവായിരുന്നു. സംഭവം നടന്നതിന്റെ തലേദിവസവും ഇരുവരും തമ്മില്‍ വഴക്കുണ്ടായി.

കഴിഞ്ഞ ദിവസം രാവിലെ വീടിന് മുന്നില്‍ ആരെയും കാണാതായതോടെ സംശയം തോന്നിയ നാട്ടുകാരാണ് വാതിലില്‍ മുട്ടി വിളിച്ചത്. എന്നാല്‍ ആരും വാതില്‍ തുറക്കാറായതോടെ നാട്ടുകാര്‍ പൊലിസിനെ വിവരമറിയിച്ചു.

പൊലീസെത്തി വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തു കയറിയപ്പോഴാണ് മരിച്ച നിലയില്‍ സജിതയെ കണ്ടത്. രണ്ടാഴ്ച മുമ്പ് നിഖിലിന്റെ മര്‍ദ്ദനം സഹിക്ക വയ്യാതെ സജിത സ്വന്തം വീട്ടിലെത്തിയിരുന്നു. നിഖിലിനൊപ്പം ജീവിക്കാനാവില്ലെന്ന് അമ്മയോടും പറഞ്ഞിരുന്നതായാണ് വിവരം.

Other News in this category4malayalees Recommends