ആരാധകനെ സുരക്ഷാ ഉദ്യോഗസ്ഥന്‍ തള്ളിയിട്ടു; ചര്‍ച്ചയായി വീഡിയോ, മാപ്പു പറഞ്ഞ് നാഗാര്‍ജുന

ആരാധകനെ സുരക്ഷാ ഉദ്യോഗസ്ഥന്‍ തള്ളിയിട്ടു; ചര്‍ച്ചയായി വീഡിയോ, മാപ്പു പറഞ്ഞ് നാഗാര്‍ജുന
താരങ്ങളില്‍ ഏറെ ആരാധകരുള്ള വ്യക്തിയാണ് നാഗാര്‍ജുന അക്കിനേനി. കഴിഞ്ഞ ദിവസം നടനെ സമീപിച്ച ഒരു ആരാധകനെ സുരക്ഷാ ഉദ്യോഗസ്ഥന്‍ തള്ളി താഴെയിട്ടത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇപ്പോഴിതായ സംഭവത്തില്‍ മാപ്പ് പറഞ്ഞെത്തിയിരിക്കുകയാണ് നാഗാര്‍ജുന.

ഹൈദരാബാദ് വിമാനത്താവളത്തില്‍ വെച്ചായിരുന്നു സംഭവം. വിമാനത്താവളത്തിലൂടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ നടന്നുവരുന്ന നാഗാര്‍ജുനയേയും ധനുഷിനേയും കണ്ട് ഒരു കടയിലെ ജീവനക്കാരന്‍ നടന്റെ അടുത്തേക്ക് ചെന്നു. ഉടന്‍ സുരക്ഷാ ഉദ്യോഗസ്ഥരിലൊരാള്‍ ഇയാളെ തള്ളി മാറ്റുകയും, ഇയാള്‍ നിലത്തേക്ക് വീഴുകയുമായിരുന്നു. ഇതൊന്നും ശ്രദ്ധിക്കാതെ നടന്നു പോകുന്ന നാഗാര്‍ജുനയേയും വീഡിയോയില്‍ കാണാം.

വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ നടനെതിരെ വ്യാപകമായ വിമര്‍ശനങ്ങളും ഉയര്‍ന്നു. തുടര്‍ന്നാണ് നാഗാര്‍ജുന പ്രതികരണവുമായെത്തിയത്. വീഡിയോ ഇപ്പോഴാണ് ശ്രദ്ധയില്‍പ്പെട്ടത് എന്നും ആ വ്യക്തിയോട് താന്‍ മാപ്പ് ചോദിക്കുന്നതായും നാഗാര്‍ജുന പറഞ്ഞു. ഭാവിയില്‍ ഇത്തരമൊരു സംഭാവമുണ്ടാകാതിരിക്കാന്‍ വേണ്ടുന്ന മുന്‍കരുതലുകള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Other News in this category4malayalees Recommends