സച്ചിയായിരുന്നു യഥാര്‍ത്ഥ മനുഷ്യന്‍, അവന്‍ പറയുന്ന കഥകള്‍ വേറെ ഒരാള്‍ക്കും എഴുതാന്‍ പറ്റില്ല: ബിജു മേനോന്‍

സച്ചിയായിരുന്നു യഥാര്‍ത്ഥ മനുഷ്യന്‍, അവന്‍ പറയുന്ന കഥകള്‍ വേറെ ഒരാള്‍ക്കും എഴുതാന്‍ പറ്റില്ല: ബിജു മേനോന്‍
മലയാള സിനിമയ്ക്ക് തീരാനഷ്ടമാണ് സച്ചിയുടെ വിയോഗം. സച്ചി സെതു കൂട്ടുകെട്ടില്‍ നിരവധി സിനിമകളാണ് മലയാളത്തില്‍ പുറത്തിറങ്ങിയത്. പിന്നീട് 2012ല്‍ ജോഷി മോഹന്‍ലാല്‍ ചിത്രം 'റണ്‍ ബേബി റണ്‍' എന്ന ചിത്രത്തിന് തിരക്കഥയെഴുതികൊണ്ടാണ് സച്ചി സ്വതന്ത്ര തിരക്കഥാകൃത്താവുന്നത്. പിന്നീട് അനാര്‍ക്കലി എന്ന ചിത്രത്തിലൂടെ സംവിധായകനായും അരങ്ങേറ്റം കുറിച്ചു.

ഇപ്പോഴിതാ സച്ചിയെ കുറിച്ച് സംസാരിക്കുകയാണ് ബിജു മേനോന്‍. സച്ചിയായിരുന്നു യഥാര്‍ത്ഥ മനുഷ്യനെന്നാണ് ബിജു മേനോന്‍ പറയുന്നത്. കൂടാതെ സച്ചി പറയുന്ന കഥകള്‍ വേറെ ഒരാള്‍ക്ക് എഴുതാന്‍ പറ്റില്ലെന്നും ബിജു മേനോന്‍ പറയുന്നു.

'അവനായിരുന്നു മനുഷ്യന്‍. ട്രൂ മാന്‍ എല്ലാം തുറന്നു പറയും. ചിലപ്പോ ദേഷ്യം തോന്നും. ചൂടാകും. പക്ഷേ, മനസിലൊന്നും വയ്ക്കാതെ സംസാരിക്കുന്ന വ്യക്തിയായിരുന്നു. സച്ചി പറയുന്ന കഥകള്‍ വേറെ ഒരാള്‍ക്ക് എഴുതാന്‍ പറ്റില്ല.

ഉദാഹരണത്തിന് ഡ്രൈവിങ് ലൈസന്‍സും അയ്യപ്പനും കോശിയും. ഒരു ഈഗോയുടെ ചെറിയ ത്രെഡില്‍ നിന്ന് കോര്‍ത്തിണക്കി കൊണ്ടു പോകുന്ന സിനിമകളാണ് രണ്ടും. അടുപ്പിച്ച് റിലീസ് ആയിട്ടു പോലും ആവര്‍ത്തനവിരസത തോന്നാതിരുന്നത് സച്ചിയുടെ എഴുത്തിന്റെ ബ്രില്യന്‍സാണ്. സച്ചിയെ തീര്‍ച്ചയായും മിസ് ചെയ്യും.' എന്നാണ് മലയാള മനോരമയ്ക്ക് ബിജു മേനോന്‍ പറഞ്ഞത്.

Other News in this category4malayalees Recommends