കാനഡയിലെ റസ്റ്റൊറന്റില്‍ ജോലിക്കായി എത്തിയത് നൂറോളം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ; പ്രതിസന്ധി വ്യക്തമാക്കുന്ന വീഡിയോ പുറത്ത്

കാനഡയിലെ റസ്റ്റൊറന്റില്‍ ജോലിക്കായി എത്തിയത് നൂറോളം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ; പ്രതിസന്ധി വ്യക്തമാക്കുന്ന വീഡിയോ പുറത്ത്
കാനഡയിലെ റസ്റ്റൊറന്റ് ശൃംഖലയായ ടീം ഹോര്‍ട്ടന്റെ ജോബ് ഫെയറിനായി എത്തിയത് നൂറുകണക്കിന് ഇന്ത്യക്കാര്‍. കാനഡയില്‍ തൊഴില്‍ വിപണിയിലെ പ്രതിസന്ധി തെളിവാക്കുന്ന വീഡിയോ ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥി തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിട്ടത്. വിദ്യാര്‍ത്ഥിയായ നിഷാന്തിന് കാനഡയിലെത്തി മാസങ്ങള്‍ക്ക് ശേഷവും ജോലി കിട്ടിയില്ല.


കാനഡയില്‍ ആറു മാസമായി ഒരു പാര്‍ട്ട് ടൈം ജോലിക്കു ശ്രമിച്ചിട്ടും ലഭിച്ചില്ലെന്ന് നിഷാന്ത് പറയുന്നു. ഒരു ജോലി ലഭിക്കുമെന്ന പ്രതീക്ഷയോടെയാണ് താന്‍ ടീം ഹോര്‍ട്ടന്റെ ജോബ് ഫെയറിന് പോയത്. 30 മിനിറ്റിന് മുമ്പ് തന്നെ താന്‍ ജോബ് ഫെയര്‍ നടക്കുന്ന സ്ഥലത്ത് എത്തിയിരുന്നു. എന്നാല്‍ ഒരു നീണ്ട വരിയാണ് അവിടെ തന്നെ വരവേറ്റതെന്ന് നിഷാന്ത് പറയുന്നു.

രണ്ട് ഡോളര്‍ മുടക്കി സിവി പ്രിന്റെടുത്താണ് അവിടെയെത്തിയത്. നൂറോളം വിദ്യാര്‍ത്ഥികളാണ് അവിടെ ഉണ്ടായിരുന്നത്.ഞങ്ങളില്‍ നിന്നും സിവി വാങ്ങിവച്ച ശേഷം ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അറിയിക്കാമെന്ന് മറുപടിയാണ് റസ്റ്റൊറന്റില്‍ നിന്നും ലഭിച്ചതെന്നും നിഷാന്ത് പറഞ്ഞു. ഇതിന് ശേഷം റസ്റ്റൊറന്റ് ശൃംഖലയുടെ മറ്റൊരു ഔട്ട്‌ലെറ്റിലും ഇന്റര്‍വ്യു ഉണ്ടെന്നും അതിന് വേണ്ടി താന്‍ പോവുകയാണെന്നും വീഡിയോയില്‍ നിഷാന്ത് പറയുന്നുണ്ട്.

ജൂണ്‍ 12ന് പങ്കുവച്ച ഇന്‍സ്റ്റഗ്രാം റീലിന് ഒരു മില്യണ്‍ കാഴ്ചക്കാരുണ്ട്. കാനഡയില്‍ ജോലി കണ്ടെത്തുകയെന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെന്നാണ് ഇന്‍സ്റ്റഗ്രാം റീലിന് വന്ന കമന്റുകള്‍.


Other News in this category4malayalees Recommends