പാര്‍പ്പിടം മനുഷ്യാവകാശമാക്കാനുള്ള ബില്‍ ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു ; നിയമ നിര്‍മ്മാണം വേണമെന്ന് ആവശ്യം

പാര്‍പ്പിടം മനുഷ്യാവകാശമാക്കാനുള്ള ബില്‍ ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു ; നിയമ നിര്‍മ്മാണം വേണമെന്ന് ആവശ്യം
പാര്‍പ്പിടം മനുഷ്യാവകാശമാക്കാനുള്ള ബില്‍ ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു, സ്വതന്ത്ര എംപിമാരായ ഡേവിഡ് പോക്കോക്കും കൈയ്‌ലിയ ടിക്കും ആണ് നാഷണല്‍ ഹൗസിങ് ആന്റ് ഹോംലെസ്‌നസ് ബില്‍ കൊണ്ടുവന്നത്.

താങ്ങാവുന്ന വിലയ്ക്ക് വീടുകള്‍ ലഭ്യമാക്കുക, ഭവന രഹിതരെ സഹായിക്കുക എന്നിവയാണ് ലക്ഷ്യങ്ങള്‍.

ദേശീയ തലത്തില്‍ പാര്‍പ്പിട ഭവനരഹിത പദ്ധതി നടപ്പാക്കണമെന്ന് ബില്‍ നിര്‍ദ്ദേശിക്കുന്നു.പാര്‍പ്പിടം മനുഷ്യാവകാശമായി കണക്കാക്കണമെന്നും പത്തുവര്‍ഷത്തെ പദ്ധതി തയ്യാറാക്കണമെന്നും ബില്ലില്‍ നിര്‍ദ്ദേശമുണ്ട്.

പാര്‍പ്പിട വിഷയത്തില്‍ സര്‍ക്കാരിന് ഉപദേശം നല്‍കാന്‍ നാഷണല്‍ കണ്‍സ്യൂമര്‍ കൗണ്‍സില്‍ സ്ഥാപിക്കും. വാടകക്കാരുടേയും വീടു വാങ്ങുന്നവരുടേയും പ്രതിനിധികള്‍ ഇതില്‍ അംഗങ്ങളായിരിക്കും. ഓരോ ഓസ്‌ട്രേലിയക്കാരനും വീട് ഉറപ്പാക്കുന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാക്കി മാറ്റുന്നതാണ് ബില്‍.

Other News in this category4malayalees Recommends