ഗവര്‍ണര്‍ ജനറല്‍ ആകുമ്പോള്‍ സാമന്ത മോസ്റ്റിന് വന്‍ ശമ്പള വര്‍ദ്ധന നല്‍കാന്‍ ഫെഡറല്‍ സര്‍ക്കാര്‍

ഗവര്‍ണര്‍ ജനറല്‍ ആകുമ്പോള്‍ സാമന്ത മോസ്റ്റിന് വന്‍ ശമ്പള വര്‍ദ്ധന നല്‍കാന്‍ ഫെഡറല്‍ സര്‍ക്കാര്‍
നിയുക്ത ഗവര്‍ണര്‍ ജനറല്‍ സാമന്ത മോസ്റ്റിന് രണ്ടുലക്ഷത്തിന് പതിനാലായിരം ഡോളറിന്റെ ശമ്പള വര്‍ദ്ധന നല്‍കാന്‍ ഫെഡറല്‍ സര്‍ക്കാര്‍ തീരുമാനിച്ചുു.

ഇതോടെ പുതിയ ഗവര്‍ണര്‍ ജനറലിന്റെ ശമ്പളം നാലു ലക്ഷത്തി തൊണ്ണൂറ്റി അയ്യായിരം ഡോളറില്‍ നിന്ന് ഏഴു ലക്ഷത്തി തൊണ്ണൂറായിരം ഡോളറായി ഉയരും.

ജൂലൈ 1നാണ് സാമന്ത മോസ്റ്റിന്‍ ഓസ്‌ട്രേലിയയുടെ ഗവര്‍ണര്‍ ജനറലായി ചുമതലയേല്‍ക്കുക.

സൈനിക പശ്ചാത്തലമില്ലാത്ത സാമന്ത മോസ്റ്റിന്റെ വരുമാനം മുന്‍ ഗവര്‍ണര്‍ ജനറലുമാരുടെ വരുമാനവുമായി പൊരുത്തപ്പെടാനാണ് വര്‍ദ്ധന രേഖപ്പെടുത്തിയതെന്ന് അധികൃതര്‍ പറഞ്ഞു.

Other News in this category4malayalees Recommends