ഭാര്യ അറിയാതെ ഏറ്റവും അവസാനം ചെയ്ത ഒരു കള്ളത്തരമേതാണ് എന്നൊക്കെയാണ് ചോദ്യങ്ങള്‍ ; സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമെന്ന് ആസിഫ് അലി

ഭാര്യ അറിയാതെ ഏറ്റവും അവസാനം ചെയ്ത ഒരു കള്ളത്തരമേതാണ് എന്നൊക്കെയാണ് ചോദ്യങ്ങള്‍ ; സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമെന്ന് ആസിഫ് അലി
ഇന്റര്‍വ്യൂകളില്‍ താരങ്ങളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറുന്നതിനെ വിമര്‍ശിച്ച് ആസിഫ് അലി. ഇത്തരം അഭിമുഖങ്ങള്‍ക്ക് കൃത്യമായ ഒരു ഫോര്‍മാറ്റ് ഉണ്ടെന്നും, ചെയ്യുന്ന കാര്യം പാഷനേറ്റ് ആയി ചെയ്യുന്ന വളരെ ചുരുക്കം ആളുകള്‍ മാത്രമേയൊളളൂവെന്നും, താന്‍ ഇത്തരം കാര്യങ്ങള്‍ പ്രോത്സാഹിപ്പിക്കാറില്ലെന്നും ആസിഫ് അലി പറയുന്നു. കൂടാതെ ഞങ്ങള്‍ക്ക് ഇന്റര്‍വ്യൂ തന്നില്ലെങ്കില്‍ റിലീസ് കഴിഞ്ഞാല്‍ കാണാം എന്ന് ഭീഷണിപ്പെടുത്തി ഇന്റര്‍വ്യൂ എടുക്കുന്നവരുണ്ടെന്നും ആസിഫ് അലി പറയുന്നു.

'ഞാന്‍ സക്‌സസ്ഫുള്ളായ ഇന്റര്‍വ്യൂവറൊന്നും ആയിരുന്നില്ല. പിന്നെ ഇത് തല്‍ക്കാലത്തേക്കുള്ള എന്റെ ജോലിയാണ്. ഞാന്‍ ഇത് അല്ല. ഞാന്‍ ഇത് ചെയ്യേണ്ട ആളല്ല എന്ന ആറ്റിറ്റിയൂഡ് മനസില്‍ കൊണ്ടുനടന്ന് അതുമായി ഇന്റര്‍വ്യൂ എടുക്കാന്‍ വരുന്ന കുറേ ആളുകളുണ്ട്. അവര്‍ക്ക് ഒരു ഫോര്‍മാറ്റുണ്ട്. ഈ സിനിമയെ പറ്റി, അതിലെ ക്യാരക്ടറിനെ പറ്റി രസകരമായ സംഭവം എന്തെങ്കിലും ഓര്‍ക്കുന്നുണ്ടോ എന്നുള്ള തരത്തിലായിരിക്കും അത്തരക്കാരുടെ ചോദ്യങ്ങള്‍. ഒരു പത്ത് ഇന്റര്‍വ്യൂ കണ്ടാല്‍ ആര്‍ക്കും ഇത്തരത്തില്‍ ഇന്റര്‍വ്യു ചെയ്യാം. പക്ഷെ ചെയ്യുന്ന കാര്യം പാഷനേറ്റായി ചെയ്യാന്‍ പറ്റുന്നത് വളരെ കുറച്ച് പേര്‍ക്കാണ്. അതുകൊണ്ട് തന്നെ പലരോടും ഇന്റര്‍വ്യു തരില്ലെന്ന് ഞങ്ങള്‍ പറയാറുണ്ട്. പക്ഷെ ആ സമയത്ത് ഓണ്‍ലൈന്‍ ഭീഷണി വരെ നേരിടേണ്ടി വരും.

ഞങ്ങള്‍ക്ക് ഇന്റര്‍വ്യു തന്നില്ലെങ്കില്‍ റിലീസ് കഴിഞ്ഞാല്‍ അറിയാലോ എന്ന ഭീഷണി വരേ ഡയറക്ടായും ഇന്‍ഡയറക്ടായും ഫേസ് ചെയ്യാറുണ്ട്. പിന്നെ ചോദ്യങ്ങള്‍ ചോ?ദിക്കാനുള്ള സഭ്യമായ രീതിയുണ്ട്. പറയുന്നവരും ചോദിക്കുന്നവരും മാത്രമല്ല ഇന്റര്‍വ്യൂവിന്റെ ഭാഗം. അതുപോലെ ചരിത്രം എന്നിലൂടെ പോലുള്ള ഇന്റര്‍വ്യൂകള്‍ എന്തോരം ഇന്‍ഫോര്‍മേഷനാണ് നല്‍കുന്നത്. സാധാരണക്കാരുടെ ക്യൂരിയോസിറ്റിയെ വരെ മീറ്റ് ചെയ്യുന്നതാണ് അത്തരം ഇന്റര്‍വ്യുകള്‍.

അതുകൊണ്ട് തന്നെ അതൊക്കെ മനസില്‍ വെച്ചാകണം ഓരോ ചോദ്യവും ഓരോ മറുപടിയും. ഇന്റര്‍വ്യു നമ്മള്‍ വിചാരിക്കുന്നത് പോലൊരു പരിപാടിയല്ല. അതുപോലെ ഒരു അഭിമുഖത്തില്‍ ഇരിക്കവെ പണ്ട് ഞാന്‍ ഇറിറ്റേറ്റഡായ ഒരു ചോദ്യമുണ്ട്. വീണ്ടും ആ വിഷയം എടുത്തിടാന്‍ വേണ്ടി പറയുന്നതല്ല. ഭാര്യ അറിയാതെ ഏറ്റവും അവസാനം ചെയ്ത ഒരു കള്ളത്തരമേതാണ് എന്നതായിരുന്നു അന്ന് ഇന്റര്‍വ്യൂവര്‍ ചോദിച്ചത്.

അത് അറിയാന്‍ ഒരു വിഭാ?ഗം പ്രേക്ഷകര്‍ക്ക് ക്യൂരിയോസിറ്റിയുണ്ടാകും. അതിന് തമാശയുള്ള ഒരു മറുപടി എനിക്ക് പറയാമായിരുന്നു. പക്ഷെ അത്തരം ചോ?ദ്യങ്ങള്‍ എന്‍കറേ!ജ് ചെയ്താല്‍ ഇതിനിടയില്‍ നഷ്ടമായി പോകുന്ന കുറേ കാര്യങ്ങളുണ്ട്.' എന്നാണ് താരം പറയുന്നത്.

Other News in this category4malayalees Recommends