ജനങ്ങള്‍ നിങ്ങള്‍ക്കെതിരെ വോട്ട് ചെയ്തത് ഇനിയൊരു അടിയന്തരാവസ്ഥ ഉണ്ടാകാതിരിക്കാന്‍'; മോദിക്കെതിരെ ചിദംബരം

ജനങ്ങള്‍ നിങ്ങള്‍ക്കെതിരെ വോട്ട് ചെയ്തത് ഇനിയൊരു അടിയന്തരാവസ്ഥ ഉണ്ടാകാതിരിക്കാന്‍'; മോദിക്കെതിരെ ചിദംബരം
അടിയന്തരാവസ്ഥ പരാമര്‍ശിച്ചുകൊണ്ടുള്ള മോദിയുടെ പ്രസ്താവനകള്‍ക്ക് രൂക്ഷമറുപടിയുമായി മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. ജനങ്ങള്‍ ബിജെപിക്കെതിരായി വോട്ട് ചെയ്തത് ഇനിയൊരു അടിയന്തരാവസ്ഥ ഉണ്ടാകാതിരിക്കാനാണെന്ന് മോദിക്ക് മറുപടിയായി പി ചിദംബരം എക്‌സില്‍ കുറിച്ചു

'ഭരണഘടനയെ സംരക്ഷിക്കാന്‍ അടിയന്തരാവസ്ഥ ഓര്‍മിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി പറയുന്നത് കേട്ടു. ശരിയാണ്. പക്ഷേ ഈ ഭരണഘടന തന്നെ മറ്റൊരു അടിയന്തരാവസ്ഥ ഇല്ലാതെയാക്കാന്‍ ജനങ്ങളെ പ്രേരിപ്പിച്ചു. അതുകൊണ്ട് ബിജെപിക്കെതിരായി അവര്‍ ശരിക്കും വോട്ട് ചെയ്തു. പതിനെട്ടാം ലോക്‌സഭയിലേക്ക് ജനങ്ങള്‍ വോട്ട് ചെയ്തത് ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളില്‍ ഒരിക്കലും തൊട്ടുകളിക്കാന്‍ സമ്മതിക്കില്ല എന്ന സന്ദേശം നല്‍കിക്കൊണ്ടായിരുന്നു. ഇന്ത്യ എന്നും ഒരു ജനാധിപത്യ, ലിബറല്‍, മതേതര രാജ്യമായി നിലനില്‍ക്കും'; പി ചിദംബരം കുറിച്ചു

Other News in this category4malayalees Recommends