'എനിക്ക് എന്റെ ഭര്‍ത്താവിനെ ഇഷ്ടമാണ്': മുത്തച്ഛനോളം പ്രായമുള്ള ആള്‍ ഭര്‍ത്താവാണെന്ന് പെണ്‍കുട്ടി, വിമര്‍ശനമുയരുന്നു

'എനിക്ക് എന്റെ ഭര്‍ത്താവിനെ ഇഷ്ടമാണ്': മുത്തച്ഛനോളം പ്രായമുള്ള ആള്‍ ഭര്‍ത്താവാണെന്ന് പെണ്‍കുട്ടി, വിമര്‍ശനമുയരുന്നു
മുത്തച്ഛനോളം പ്രായമുള്ള ആളെ ചൂണ്ടിക്കാണിച്ച് തന്റെ ഭര്‍ത്താവാണെന്ന് പെണ്‍കുട്ടി അവകാശപ്പെട്ടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ക്യൂട്ട് ഗുഡ്ഡി കുമാരി എന്ന ഇന്‍സ്റ്റാഗ്രാം അക്കൌണ്ടിലൂടെ പങ്കുവയ്ക്കപ്പെട്ട വീഡിയോയാണ് വൈറല്‍ ആയിരിക്കുന്നത്.

'എന്റെ മുന്‍ ജന്മത്തില്‍ ഞാന്‍ എന്ത് നന്മയാണ് ചെയ്തതെന്ന് എനിക്കറിയില്ല, ഈ ജന്മത്തില്‍ നിങ്ങളെപ്പോലൊരു ഭര്‍ത്താവിനെ എനിക്ക് ലഭിച്ചതില്‍. എനിക്ക് എന്റെ ഭര്‍ത്താവിനെ ഇഷ്ടമാണ്. 'എന്നാണ് പെണ്‍കുട്ടി വീഡിയോയില്‍ പറയുന്നത്. പെണ്‍കുട്ടിയുടെ പുറകില്‍ ഏതാണ്ട് അറുപതിനും എഴുപതിനും ഇടയില്‍ പ്രായമുള്ള ഒരു വൃദ്ധന്‍ ഇരിക്കുന്നതും കാണാം. ഇരുവരും തമ്മിലുള്ള മൂന്നോ നാലോ വീഡിയോകള്‍ പെണ്‍കുട്ടി തന്റെ ഇന്‍സ്റ്റാഗ്രാം അക്കൌണ്ടില്‍ പങ്കുവച്ചിട്ടുമുണ്ട്.

എന്നാല്‍ ഈ വീഡിയോയ്‌ക്കെതിരെ വിമര്‍ശനം ഉയരുകയാണ്.

Other News in this category



4malayalees Recommends