അഞ്ച് പഞ്ചായത്തുകള്‍ തെലങ്കാനയിലേക്ക് മാറ്റും; നിര്‍ണായക തീരുമാനം രേവന്ത്‌നായിഡു കൂടിക്കാഴ്ചയില്‍

അഞ്ച് പഞ്ചായത്തുകള്‍ തെലങ്കാനയിലേക്ക് മാറ്റും; നിര്‍ണായക തീരുമാനം രേവന്ത്‌നായിഡു കൂടിക്കാഴ്ചയില്‍
ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡിയുമായുള്ള കൂടിക്കാഴ്ചയില്‍ നിര്‍ണായക തീരുമാനങ്ങള്‍. ആന്ധ്രയിലെ ഭദ്രാചലം പ്രദേശത്തെ അഞ്ച് പഞ്ചായത്തുകള്‍ തെലങ്കാനയ്ക്ക് കൈമാറാന്‍ തീരുമാനമായി.

വിഭജനത്തിന് ശേഷം നടക്കേണ്ട ഭൂമി വ്യവഹാരങ്ങളും മറ്റും ചര്‍ച്ച ചെയ്യാനും കൂടിയായിരുന്നു കൂടിക്കാഴ്ച. ഭദ്രാചലം ക്ഷേത്രത്തിന് ചുറ്റുമുള്ള ഈ പ്രദേശങ്ങളുടേതുതടക്കം നിരവധി വിഷയങ്ങളാണ് ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നത്. നിലവില്‍ ഈ വിഷയങ്ങള്‍ പഠിക്കാന്‍ ഇരു സംസ്ഥാനങ്ങളും സംയുക്തമായി ഒരു വിദഗ്ധ കമ്മീഷനെ നിയോഗിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് അഞ്ച് പഞ്ചായത്തുകളെ തെലങ്കാനയിലേക്ക് മാറ്റാനുള്ള തീരുമാനമുണ്ടായത്.

ഈ വിഷയത്തില്‍ ഇനിയങ്ങോട്ട് ഒരുമിച്ച് നീങ്ങാനാണ് ഇരു സംസ്ഥാനങ്ങളുടെയും ധാരണ. പഞ്ചായത്തുകള്‍ കൈമാറപ്പെടണമെങ്കില്‍ ആന്ധ്രാ പ്രദേശ് റീഓര്‍ഗനൈസേഷന്‍ നിയമത്തില്‍ ഭേദഗതി വരുത്തണം. ഇതിനായി കേന്ദ്രസര്‍ക്കാരിനെ സമീപിക്കാനും തീരുമാനമായി.



Other News in this category



4malayalees Recommends