ആവേശത്തിലെ രംഗയോട് അടുക്കാനായിരുന്നു ഏറ്റവും കൂടുതല്‍ സമായമെടുത്തത് ; ഫഹദ്

ആവേശത്തിലെ രംഗയോട് അടുക്കാനായിരുന്നു ഏറ്റവും കൂടുതല്‍ സമായമെടുത്തത് ; ഫഹദ്
ആവേശത്തിലെ രംഗ എന്ന കഥാപാത്രത്തെ കുറിച്ച് ഫഹദ് ഫാസില്‍ പറഞ്ഞ കാര്യങ്ങളാണ് ചര്‍ച്ചയാവുന്നത്. ആവേശത്തിലെ രംഗയോട് അടുക്കാനായിരുന്നു ഏറ്റവും കൂടുതല്‍ സമായമെടുത്തത് എന്നാണ് ഫഹദ് പറയുന്നത്. തനിക്ക് ഒട്ടും ഫെമിലിയറല്ലാത്ത ഒരുതരം ക്യാരക്ടറൈസേഷനാണ് രംഗയുടേത് എന്നും ഫഹദ് പറയുന്നു.

'ഒരു കഥാപാത്രത്തോട് മാനസികമായി അടുക്കാന്‍ ഏറ്റവും കൂടുതല്‍ സമയമെടുത്തത് ആവേശത്തിലായിരുന്നു. എനിക്ക് ഒട്ടും ഫെമിലിയറല്ലാത്ത ഒരുതരം ക്യാരക്ടറൈസേഷനാണ് രംഗയുടേത്. ഷൂട്ട് തുടങ്ങി ആദ്യത്തെ നാല് ദിവസം എന്താണ് ചെയ്യേണ്ടതെന്ന് എനിക്ക് ഒരു പിടിയുമില്ലായിരുന്നു. ജിത്തു എന്നോട് പറയുന്ന ഓരോ കാര്യവും അതുപോലെ ചെയ്യും, അല്ലാതെ മറ്റ് കാര്യങ്ങളൊന്നും അന്വേഷിച്ചില്ല.

നാല് ദിവസം കഴിഞ്ഞപ്പോഴാണ് ആ സെറ്റുമായി എനിക്ക് ഒരു കണക്ഷന്‍ വന്നുതുടങ്ങിയത്. എന്റെ പെര്‍ഫോമന്‍സ് പ്രതീക്ഷിച്ച രീതിയില്‍ വന്നില്ലെങ്കില്‍ മൊത്തം സിനിമയെയും അത് ബാധിക്കും. കാരണം ആ പിള്ളേരും സിനിമയുമായി കണക്ടാക്കുന്നത് രംഗനാണ്. അയാളാണ് ടോട്ടല്‍ സര്‍ക്കിളിന്റെ സെന്റര്‍. അയാളോട് അറ്റാച്ച്‌മെന്റ് തോന്നിയില്ലെങ്കില്‍ പടം കൈയില്‍ നിന്ന് പോകും എന്നത് ഉറപ്പാണ്. എന്നാണ് ഫഹദ് പറയുന്നത്.

Other News in this category4malayalees Recommends