തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ വോട്ടര്‍മാര്‍ക്ക് സൗജന്യ മദ്യ വിതരണം ; മദ്യവിതരണം സംഘടിപ്പിച്ചെങ്കില്‍ തെറ്റാണെന്നും ഭാവിയില്‍ ഇത്തരം നടപടികള്‍ ആവര്‍ത്തിക്കരുതെന്നും ബിജെപി എംപി

തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ വോട്ടര്‍മാര്‍ക്ക് സൗജന്യ മദ്യ വിതരണം ; മദ്യവിതരണം സംഘടിപ്പിച്ചെങ്കില്‍ തെറ്റാണെന്നും ഭാവിയില്‍ ഇത്തരം നടപടികള്‍ ആവര്‍ത്തിക്കരുതെന്നും ബിജെപി എംപി
പൊതു തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ ചിക്കബല്ലാപ്പൂര്‍ മണ്ഡലത്തില്‍ വോട്ടര്‍മാര്‍ക്ക് വേണ്ടി നടന്ന സൗജന്യ മദ്യ വിതരണത്തിന്റെ വീഡിയോ ദൃശ്യം പുറത്ത്. ചിക്കാബല്ലാപ്പൂര്‍ എംപിയുടെ പങ്ക് ആരോപിച്ച് എക്‌സ് ഹാന്‍ഡിലുകളില്‍ ഈ ദൃശ്യങ്ങള്‍ പങ്കുവെയ്ക്കപ്പെട്ടിരുന്നു.

വീഡിയോ ദൃശ്യം പുറത്ത് വന്നതിന് പിന്നാലെ സംഭവത്തിലെ പങ്ക് നിഷേധിച്ച് ചിക്കബല്ലാപ്പൂര്‍ എംപി കെ സുധാകര്‍ രംഗത്ത് വന്നു. പാര്‍ട്ടിയില്‍ നിന്നോ സഖ്യകക്ഷിയായ ജെഡിഎസില്‍ നിന്നോ മദ്യവിതരണം സംഘടിപ്പിച്ചെങ്കില്‍ തെറ്റാണെന്നും ഭാവിയില്‍ ഇത്തരം നടപടികള്‍ ആവര്‍ത്തിക്കരുതെന്നും സുധാകര്‍ പറഞ്ഞു.

മദ്യവിതരണത്തില്‍ പാര്‍ട്ടി ഭാരവാഹികള്‍ ഉത്തരവാദികളാണോ അതോ, പങ്കെടുത്തവര്‍ സ്വന്തം നിലയില്‍ മദ്യം കഴിച്ചതാണോ എന്നതില്‍ തനിക്ക് ഉറപ്പില്ലെന്നും ബിജെപി എംപി മാധ്യമങ്ങളോട് പ്രതികരിച്ചു. തന്റെ കരിയറില്‍ ഒരിക്കലും രാഷ്ട്രീയ ലക്ഷ്യത്തോടെ മദ്യം വിതരണം ചെയ്തിട്ടില്ലെന്നും സംഭവം വിഷമമുണ്ടാക്കിയെന്നും എംപി കൂട്ടിചേര്‍ത്തു.

നേരത്തെ ചിക്കബല്ലാപൂര്‍ എംപിയുടെ ലെറ്റര്‍ ഹെഡിന് കീഴില്‍, മദ്യം വിളമ്പാനുള്ള അനുമതിയും സുരക്ഷാ വിന്യാസവും പോലീസ് വകുപ്പിനോട് പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നു. ട്രക്കുകളില്‍ കൊണ്ടുവന്ന മദ്യക്കുപ്പികള്‍ ശേഖരിക്കാന്‍ ആളുകള്‍ നീണ്ട ക്യൂവില്‍ നില്‍ക്കുന്ന വീഡിയോയും പുറത്ത് വന്നിരുന്നു. എന്നാല്‍, പരിപാടിയില്‍ മദ്യം വിളമ്പരുതെന്ന് ബാംഗ്ലൂര്‍ റൂറല്‍ പൊലീസ് സൂപ്രണ്ട് സംഘാടകരോട് പറഞ്ഞിരുന്നു. നിയമലംഘനം നടത്തിയാല്‍ നിയമനടപടി നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പും നല്‍കിയിരുന്നു. എന്നാല്‍ അധികൃതരുടെ ഈ മുന്നറിയിപ്പ് സംഘാടകര്‍ അവഗണിച്ചു.

Other News in this category4malayalees Recommends