ഗെയിം ചെയ്ഞ്ചറിനെക്കുറിച്ച് ശങ്കര്‍

ഗെയിം ചെയ്ഞ്ചറിനെക്കുറിച്ച് ശങ്കര്‍
ശങ്കറിന്റെ സംവിധാനത്തിലൊരുങ്ങുന്ന 'ഇന്ത്യന്‍ 2' റിലീസിന് ഏതാനും ദിവസങ്ങള്‍ കൂടി ബാക്കി നില്‍ക്കെ തെലുങ്കിലും മറ്റൊരു ശങ്കര്‍ ചിത്രം എത്തുകയാണ്. രാം ചരണ്‍ നായകനാകുന്ന 'ഗെയിം ചേഞ്ചര്‍' എന്ന സിനിമയുടെ ചിത്രീകരണം കഴിഞ്ഞ ദിവസമാണ് പൂര്‍ത്തിയായത്. പൊളിറ്റിക്കല്‍ ത്രില്ലറായി ഒരുങ്ങുന്ന സിനിമയെക്കുറിച്ച് ശങ്കര്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

ഗെയിം ചെയ്ഞ്ചറില്‍ രാം ചരണിന്റെ പുതിയ വേര്‍ഷന്‍ കാണാന്‍ കഴിയുമെന്നാണ് ശങ്കര്‍ പറയുന്നത്. താരത്തിന് ഗംഭീര സ്‌ക്രീന്‍ പ്രെസന്‍സാണ് എന്നും ഇത് തിയേറ്ററുകളില്‍ ആഘോഷമാകുമെന്നും ശങ്കര്‍ പറഞ്ഞു. ഇന്ത്യന്‍ 2 ന്റെ പ്രമോഷന്‍ പരിപാടിക്കിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

Other News in this category



4malayalees Recommends