കൈ പിടിച്ച് റെയില്‍ പാളത്തിലേക്ക് ; അച്ചനും മകനും ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി

കൈ പിടിച്ച് റെയില്‍ പാളത്തിലേക്ക് ; അച്ചനും മകനും ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി
മഹാരാഷ്ട്രയില്‍ അച്ചനും മകനും ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി. മുംബൈയിലെ നലസോപാര സ്വദേശികളായ ജയ് മേത്ത (35), പിതാവ് ഹരീഷ് മേത്ത (60) എന്നിവരാണ് മരിച്ചത്. ഇരുവരും കൈകള്‍ ചേര്‍ത്ത് പിടിച്ച് ട്രെയിനിന് മുന്നിലേക്ക് നടന്നടുക്കുന്നതിന്റെ അടക്കം ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മുംബൈയില്‍ നിന്ന് 32 കിലോമീറ്റര്‍ അകലെയുള്ള ഭയന്ദര്‍ റെയില്‍വേ സ്റ്റേഷനിലായിരുന്നു സംഭവം.

റെയില്‍വെ സ്റ്റേഷനിലൂടെ ഇരുവരും നടന്നുപോകുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നു. പ്ലാറ്റ്‌ഫോമിലൂടെ നടക്കുന്നതിനിടയില്‍ അച്ഛനും മകനും പരസ്പരം സംസാരിക്കുന്നത് വീഡിയോയില്‍ കാണാം. പ്ലാറ്റ്‌ഫോമിന്റെ അറ്റത്ത് എത്തിയപ്പോള്‍ ഇരുവരും ഇറങ്ങി ട്രാക്കുകള്‍ മുറിച്ചുകടന്നു. കൈകള്‍ പിടിച്ച് ഇരുവരും ട്രാക്കുകള്‍ മുറിച്ചുകടക്കുകയും ട്രെയിന്‍ സമീപത്ത് എത്തുമ്പോള്‍ റെയില്‍വേ ട്രാക്കില്‍ കിടക്കുകയുമായിരുന്നു.

ഭയന്ദര്‍ റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോം നമ്പര്‍ ആറിലാണ് സംഭവം നടന്നത്. വിരാറില്‍നിന്ന് ചര്‍ച്ച്‌ഗേറ്റിലേക്ക് പോവുകയായിരുന്നു ട്രെയിന്‍. ആത്മഹത്യയ്ക്ക് പിന്നിലെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Other News in this category4malayalees Recommends