നന്ദമൂരി ബാലകൃഷ്ണ ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ നടി ഉര്‍വശി റൗട്ടേലയ്ക്ക് ഗുരുതരമായ പരിക്ക്. സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടം നടന്നത്. നടിയെ ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് ഫ്രീ പ്രെസ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു.
ബാലകൃഷ്ണ നായകനാകുന്ന എന്‍ബികെ109 എന്ന് താല്‍ക്കാലികമായി പേരിട്ട ചിത്രത്തിന്റെ സെറ്റില്‍വെച്ചാണ് ഉര്‍വശി റൗട്ടേല അപകടത്തില്‍പ്പെട്ടത്. അപകട വിവരം ഉര്‍വശി റൗട്ടേലയുടെ ടീം സ്ഥിരീകരിച്ചു. എല്ലിന് പൊട്ടലുണ്ടെന്നും മികച്ച ചികിത്സയാണ് ഉര്‍വശിക്ക് നല്കി വരുന്നതെന്നും ടീം അറിയിച്ചിട്ടുണ്ട്.