സ്വകാര്യ കാറില്‍ ബീക്കണ്‍ ലൈറ്റ് ഉപയോഗിച്ചതിന് ഐഎഎസ് ട്രെയിനിയെ സ്ഥലം മാറ്റി. അധികാര ദുര്‍വിനിയോഗം ആരോപിച്ചാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ പ്രൊബേഷണറി ഐഎഎസ് ഓഫീസര്‍ ഡോ പൂജാ ഖേദ്കറെ പൂനെയില്‍ നിന്ന് വാഷിമിലേക്ക് സ്ഥലം മാറ്റിയത്. പൂനെ കളക്ടര്‍ ഡോ.സുഹാസ് ദിവാസെ ചീഫ് സെക്രട്ടറിക്ക് കത്തയച്ചതിനെ തുടര്‍ന്നാണ് നടപടി. ഒരു പ്രൊബേഷന്‍ ഓഫീസര്‍ക്ക് അനുവദനീയമല്ലാത്ത പ്രത്യേക ആനുകൂല്യങ്ങള്‍ ഉപയോഗിക്കാന്‍ കഴിയില്ലയെന്ന് പൂനെ കളക്ടറുടെ ഓഫീസില്‍ നിന്ന് ഖേദ്കറെയ്ക്ക് നിര്‍ദേശം ലഭിച്ചിരുന്നു.
സ്വകാര്യ ഓഡി കാറില്‍ ചുവപ്പും നീലയും കലര്‍ന്ന ലൈറ്റും വിഐപി നമ്പര്‍ പ്ലേറ്റും ഉപയോഗിച്ചതിനെ തുടര്‍ന്നാണ് നടപടി. സ്വകാര്യ കാറില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ എന്ന ബോര്‍ഡും പൂജാ ഖേദ്കറെ ഉപയോഗിച്ചുരുന്നതായും റിപ്പോര്‍ട്ട് ഉണ്ട്. വിഐപി നമ്പര്‍ പ്ലേറ്റുള്ള ഔദ്യോഗിക കാര്‍, താമസ സൗകര്യം, മതിയായ ജീവനക്കാരുള്ള ഔദ്യോഗിക ചേംബര്‍, ഒരു കോണ്‍സ്റ്റബിള്‍ എന്നിവയെല്ലാം ഖേദ്കറെ ആവശ്യപ്പെട്ടതായി പരാതിയുണ്ട്.
പ്രൊബേഷണറി പിരീയഡില്‍ മേല്‍പ്പറഞ്ഞ സൗകര്യങ്ങള്‍ നല്‍കാന്‍ കഴിയില്ല. ഗസറ്റഡ് ഓഫീസറായി നിയമിച്ചാല്‍ മാത്രമേ ഇത്തരം ആനൂകൂല്യങ്ങള്‍ ലഭിക്കു. അഡീഷണല്‍ കളക്ടര്‍ അജയ് മോറെ ഇല്ലാതിരുന്ന സമയത്ത് അദ്ദേഹത്തിന്റെ മുന്‍ ചേമ്പര്‍ ഉപയോ?ഗിച്ചതായും പേരെഴുതിയ ബോര്‍ഡ് സ്ഥാപിച്ചതായും റിപ്പോര്‍ട്ട് ഉണ്ട്. റിട്ടയേര്‍ഡ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായ ഖേദ്കറിന്റെ പിതാവും തന്റെ മകളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ജില്ലാ കളക്ടറുടെ ഓഫീസില്‍ സമ്മര്‍ദ്ദം ചെലുത്തുയിരുന്നു.